ADVERTISEMENT

അങ്ങാടിപ്പുറം ∙ പഞ്ചായത്തിലെ 17–ാം വാർഡിലുൾപ്പെട്ട പരിയാപുരത്ത് കിഴക്കെമുക്ക് മണ്ണാത്തിക്കുളം നവീകരണത്തിന് 50 ലക്ഷം രൂപയുടെ പദ്ധതി. അങ്ങാടിപ്പുറം പഞ്ചായത്തിലെ പഴക്കമേറിയ കുളങ്ങളിലൊന്നാണ് ഇത്.  വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി മന്ത്രി റോഷി അഗസ്‌റ്റിന്റെ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി. പഞ്ചായത്തിന്റെ നീന്തൽ കുളമായാണ് നവീകരണം. വിവിധ വിദ്യാലയങ്ങളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ് ഒരു നീന്തൽക്കുളം. കുളത്തിന്റെ നിർമാണം ജലനിരപ്പ് കുറഞ്ഞാലുടനെ ആരംഭിക്കുമെന്ന് വാർഡംഗം അനിൽ പുലിപ്ര പറഞ്ഞു. നിലവിൽ ഈ കുളത്തിനടുത്തേക്ക് ഗതാഗത സൗകര്യമില്ല. അതിനാൽ പുതിയ വഴി ഒരുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ പറഞ്ഞു.

English Summary:

The ancient Pariyapuram Mannathikulam pond in Angadipuram is set for a major facelift thanks to a Rs 50 lakh renovation project. This project will include the construction of a swimming pool, fulfilling a long-standing desire of the local community and educational institutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com