ADVERTISEMENT

തേഞ്ഞിപ്പലം∙ പൊള്ളുന്ന സങ്കടത്തിനിടയിലും മനസ്സിന്റെ കരുത്തു ചോരാതെ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ 400 മീറ്ററിൽ ഓടി അർജുൻ പ്രദീപ് (അണ്ടർ‍ 20) നേടിയതു റെക്കോർഡോടെ (47.45) സ്വർണം. വീണു നടുവിനു പരുക്കേറ്റു ഭാരിച്ച ജോലികളൊന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ് അമ്മ ശ്രീജ. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ സി.എസ്.പ്രദീപിനു ശാരീരിക അവശത കാരണം ജോലിക്കൊന്നും പോകാനാകുന്നില്ല. കണ്ണൂർ തളിപ്പറമ്പ് ആലങ്കോട്ട് സ്വദേശിയാണ്. കായികരംഗത്തു മികച്ച പ്രകടനം നടത്തുക, സ്പോർട്സ് ക്വോട്ടയിൽ ജോലി നേടുക, നല്ലൊരു വീട്, മാതാപിതാക്കൾക്കു മികച്ച ചികിത്സ തുടങ്ങി അർജുൻ പ്രദീപിന്റെ സ്വപ്‌നങ്ങൾ പലതാണ്. 

തിരുവനന്തപുരത്തിനു വേണ്ടിയാണ് അർജുൻ ജൂനിയർ മീറ്റിൽ മത്സരിച്ചത്. അവിടെ ജി.വി. രാജാ സ്പോ‍ർട്സ് അക്കാദമിയിൽ ഖേലോ ഇന്ത്യ താരമായാണ് ഇപ്പോൾ പരിശീലനം നേടുന്നത്. അർജുൻ തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജിൽ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. 400 മീറ്റർ ഹർഡിൽസിൽ നാളെ മത്സരിക്കുന്നുണ്ട്. ഇന്റർ ക്ലബ് സംസ്ഥാന അത്‌ലറ്റിക്‌സിൽ 400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹർഡിൽസിലും സ്വർണ മെഡൽ നേടിയ താരമാണ്. 

English Summary:

This article tells the inspiring story of Arjun Pradeep, a young athlete from Kerala, who overcame personal struggles to win gold in the 400m at the state junior athletics championship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com