ADVERTISEMENT

എടക്കര ∙ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാന പ്രകാരം എടക്കര ടൗണിൽ ഏർപ്പെടുത്തി പുതിയ പരിഷ്കാരങ്ങൾ: മുണ്ടേരി, പോത്തുകല്ല്, തണ്ണിക്കടവ്, മരുത, പാലേമാട് എന്നിവിടങ്ങളിൽ നിന്ന് വരുന്ന മിനി ബസുകൾ 21 മുതൽ  ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ ആളെ ഇറക്കി പുതിയ സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. 

വഴിക്കടവ്, മൂത്തേടം ഭാഗത്ത് നിന്ന് നിലമ്പൂർ, കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന ബസുകളുടെ എടക്കര സ്റ്റേഷൻപടിയിലെ സ്റ്റോപ് ശോഭ ഗ്യാസ് ഏജൻസിയുടെ ഭാഗത്തും തിരിച്ച് നിലമ്പൂർ, കോഴിക്കോട്, പെരിന്തൽമണ്ണയിൽ നിന്ന് വഴിക്കടവ്, മൂത്തേടം ഭാഗത്തേക്ക് വരുന്ന ബസുകൾ എടക്കര സ്റ്റേഷൻപടിയിലെ സ്റ്റോപ് എം.ടി.ഗോൾഡ് ലാൻഡിന്റെ ഭാഗത്തും ആയിരിക്കും.

(മിനി ബസുകൾക്കും ഇത് ബാധകമാണ്). സ്റ്റേഷൻപടി മുതൽ മുസ‌ല്യാരങ്ങാടി വരെ സിഎൻജി റോഡരികിൽ സ്വകാര്യ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്  നിരോധിച്ചു. ദുബായ് മാളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുവരലും ഉടമകൾ കൃത്യമായി നിയന്ത്രിക്കണം.

English Summary:

Edakkara town implements new traffic regulations, directing mini buses from Mundery, Pothukallu, Thannikadavu, Marutha, and Palematt to drop off passengers at Indira Gandhi Bus Terminal and park at a designated location.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com