ADVERTISEMENT

എരമംഗലം ∙ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതു മൂലം മാറഞ്ചേരി പഞ്ചായത്തിലെ 600 ഏക്കർ പുഞ്ചപ്പാടങ്ങൾ തരിശിടാൻ കർഷകരുടെ തീരുമാനം. കൃഷിയുടെ കൂലി ഇനത്തിൽ കഴിഞ്ഞ സീസണിൽ ലഭിക്കേണ്ട തുകയും ഇൗ വർഷത്തെ തുകയും വെട്ടിക്കുറച്ചതിനാലാണ് പഞ്ചായത്തിലെ 6 പാടശേഖരങ്ങൾ കൃഷി ഇറക്കാതെ തരിശിടാൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്. 

കൂലി ഇനത്തിൽ പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് കഴിഞ്ഞ സീസണിൽ 20 ലക്ഷം രൂപ കർഷകർക്ക് നൽകാൻ തീരുമാനം എടുത്തെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. പുഞ്ചക്കൃഷിക്ക് മുന്നോടിയായി പഞ്ചായത്തും കൃഷി വകുപ്പും വിളിച്ച പാടശേഖര സമിതികളുടെ യോഗത്തിലാണ് കർഷകർ കൃഷി ഇറക്കുന്നില്ലെന്ന് അറിയിച്ചത്.

കൃഷി ഇറക്കുന്നതു വരെ ഏക്കറിന് ശരാശരി 7000 രൂപ ചെലവ് വരുന്നുണ്ട്. സർക്കാരിന്റെ ആനുകൂല്യം ഏക്കറിന് 1250 രൂപ കൊടുക്കാൻ തീരുമാനം ഉണ്ടെങ്കിലും ഇൗ തുക പോലും ലഭിക്കാതെ നഷ്ടം സഹിച്ച് കൃഷി ഇറക്കേണ്ടതില്ലെന്നാണ് കർഷകരുടെ വാദം. പൊന്നാനി കോളിലെ മുല്ലമാട്, കുണ്ടംകുഴി, മാറാടി, കോടഞ്ചേരി, നടുപോട്ട, ഇരുമ്പേൽ പാടശേഖരങ്ങളിലെ കർഷകർക്കാണ് 2 വർഷമായി കൃഷിക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തത്. കർഷകരുടെ കുടിശിക കൊടുത്ത് തീർത്ത് തരിശിടൽ ഒഴിവാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം

English Summary:

In a strong protest against unpaid wages and inadequate government support, farmers in Eramangalam's Marancherry Panchayat have decided to leave 600 acres of paddy fields fallow this season. The farmers claim they haven't received the promised financial assistance from the previous year, leaving them disillusioned and struggling to cover cultivation costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com