ADVERTISEMENT

കരുളായി ∙ വനത്തിൽ കൊമ്പന്റെ കുത്തേറ്റു കാലൊടിഞ്ഞ പിടിയാനയെ മയക്കുവെടിവച്ചു ചികിത്സിച്ചിട്ടും രക്ഷിക്കാനായില്ല. കരുളായി ഉൾവനത്തിൽ പടുക്ക സ്റ്റേഷൻ പരിധിയിൽ നെടുങ്കയത്തിനു സമീപം മുണ്ടക്കടവ് തേക്ക് തോട്ടത്തിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തോട്ടത്തിൽ 8ന് ആണ് അവശനിലയിൽ ആനയെ കണ്ടത്. മുന്നിലെ വലതുകാൽ ഒടിഞ്ഞു പരുക്കുമായി മുടന്തി നടക്കുകയായിരുന്നു. 

വയനാട് എലിഫന്റ് സ്ക്വാഡിലെ സീനിയർ വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ 11ന് മയക്കുവെടിവച്ചു. ഒടിവിനു പുറമേ കുത്തേറ്റ് ആഴത്തിലുള്ള മുറിവും കണ്ടെത്തിയിരുന്നു. മരുന്നു വച്ചുകെട്ടി വിട്ടയച്ചു. അധിക ദൂരം സഞ്ചരിക്കാനാകാതെ ആന തോട്ടം വിട്ടുപോയില്ല. ഇന്നലെ ഉച്ചയോടെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ ഇൻക്വസ്റ്റ് നടത്തി. വനംവകുപ്പ് വെറ്ററിനറി ഓഫിസർ ഡോ.എസ്.ശ്യാം പോസ്റ്റുമാേർട്ടം നടത്തി കാട്ടിൽ കുഴിച്ചിട്ടു.

English Summary:

Tragedy struck the Karulai forest range as a female elephant, discovered with a broken leg and wounds consistent with a tusker attack, passed away despite receiving treatment from the Wayanad Elephant Squad. The incident underscores the vulnerability of elephants and the complexities of wildlife conservation efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com