ADVERTISEMENT

കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് സ്ഥാപിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ ജോലികൾ അവസാനഘട്ടത്തിലേക്ക്. ഷൊർണൂർ–മംഗളൂരു റെയിൽപാതയ്ക്കു മുകളിലുടെ ‘റ’ ആകൃതിയിൽ സ്ഥാപിക്കുന്ന ഉരുക്കുപാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കിന് മുകളിൽ സ്ഥാപിക്കാനുള്ള ഉരുക്കുപാലം സമീപത്തെ സ്ഥലത്ത് നിർമിച്ച ശേഷം ട്രാക്കുകൾക്ക് ഇരുവശത്തുമുള്ള തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുകയാണ് ചെയ്യുക.

നിർമാണ ജോലികൾക്കിടെ ട്രെയിൻ ഗതാഗതം തടസ്സപ്പെടാതിരിക്കാനാണിത്. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള റെയിൽവേ മേൽപാലത്തിന് റെയിൽവേയുടെ അനുമതി ലഭിക്കാൻ ഏറെ വൈകിയത് ദേശീയപാത നിർമാണത്തെയും ബാധിച്ചിരുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നുവരിയിലാണ് പുതിയ ആർഒബി നിർമിക്കുന്നത്. ദേശീയപാതയിൽ നിലവിലുള്ള റെയിൽവേ മേൽപാലം അതേപടി നിലനിർത്തി എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിനായി ഉപയോഗിക്കും.

English Summary:

The Kuttippuram railway overbridge construction nears completion, marking a significant milestone in the six-lane road project. The innovative 'R'-shaped steel bridge minimizes disruption to railway traffic and promises enhanced transportation infrastructure for the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com