ADVERTISEMENT

പെരിന്തൽമണ്ണ∙ നവംബർ 1, 2, 3 തീയതികളിൽ സാഹിത്യനഗരമായ കോഴിക്കോട്ട് നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യ, സാംസ്‌കാരികോത്സവത്തിലേക്കു കോട്ടയത്തുനിന്നു പുറപ്പെട്ട അക്ഷരപ്രയാണം 22ന് ജില്ലയിൽ പ്രവേശിക്കും. കീഴാറ്റൂർ പൂന്താനം സ്‌മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പൂന്താനം ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ  ആലങ്കോട് ലീലാകൃഷ്‌ണൻ നിർവഹിക്കും. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ ഭരണസമിതി അംഗം കീഴാറ്റൂർ അനിയൻ ആശംസാപ്രഭാഷണം നടത്തും.

horthus-new-jpeg

രാവിലെ 8.30ന് മേലാറ്റൂർ വനിതാ സഹകരണ കലാസമിതിയുടെ ശിങ്കാരിമേളത്തോടെയാണു തുടക്കം. ഉപാസന പൂന്താനത്തിന്റെ ജ്ഞാനപ്പാന തിരുവാതിരക്കളി, മുരളി കീഴാറ്റൂരിന്റെ നൃത്തശിൽപം, നിലമ്പൂർ പ്രദീപ് കുമാറിന്റെ മാജിക് പ്രദർശനം, കലാപരിപാടികൾ എന്നിവ അരങ്ങേറും. സംഘാടക സമിതി യോഗത്തിൽ പൂന്താനം സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ ആധ്യക്ഷ്യം വഹിച്ചു. പി.നാരായണനുണ്ണി, കെ.എം.വിജയകുമാർ, പാറമ്മൽ ഹംസ, സെക്രട്ടറി കെ.എം.ദാസ്, കെ.വികാസ്, നാസർ പാറക്കോടൻ, മത്തളി ബാലകൃഷ്‌ണൻ, ജോമി വഴങ്ങോട് എന്നിവർ പ്രസംഗിച്ചു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Akshara Prayanam, a captivating literary journey, will reach Kozhikode on October 22nd, culminating in the grand Malayala Manorama Hortus Art, Literature, and Cultural Festival scheduled for November 1-3.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com