ADVERTISEMENT

പരപ്പനങ്ങാടി ∙ 40–ാം ഡിവിഷനിലെ അങ്ങാടി ഹവിൽദാർ സൈജൽ സ്മാരക പാലം റോഡിലെ കയ്യേറ്റം കണ്ടെത്തുന്നതിനായി സർവേ നടത്തി. ജിഎൽപി സ്കൂളിലേക്കും അങ്കണവാടിയിലേക്കും ചാലിയിൽ പാടത്തുനിന്ന് ഹാർബറിലേക്കുമുളള റോഡിലാണ് കയ്യേറ്റമുള്ളത്. നേരത്തേ റോഡ് വികസനം നടപ്പാക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കയ്യേറ്റത്തെ തുടർന്ന് മുടങ്ങിപ്പോവുകയായിരുന്നു. 

വാർഡ് കൗൺസിലർ സെയ്തലവിക്കോയ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫിസിന് മുൻപിൽ സമരം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ നടത്തിയത്. നഗരസഭാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു സർവേ. കയ്യേറ്റം കണ്ടെത്തിയതായും എത്രയും വേഗം ഒഴിപ്പിച്ച് യാത്രാസൗകര്യം ഒരുക്കണമെന്നും കൗൺസിലർ സെയ്തലവിക്കോയ ആവശ്യപ്പെട്ടു. താലൂക്ക് സർവേയർ ഫവാസ്, അസി. എൻജിനീയർ ഹഫ്സിൻ, ഓവർസീയർ ജിതിൻ, എസ്ഐ എൻ.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു  സർവേ.

English Summary:

A recent survey has uncovered significant encroachments on the Havildar Sajal Memorial Bridge Road in Angadi's 40th Division. These encroachments, impacting access to essential services like the GLP School and Anganwadi, are a cause for concern.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com