ADVERTISEMENT

കരുവാരകുണ്ട് ∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ഇന്നലെ പുലർച്ചെ കൽക്കുണ്ട് സെന്റ് മേരീസ് ദേവാലയത്തിന്റെ മുറ്റത്തെത്തി. സമീപത്തെ കോൺവെന്റിനു സമീപത്തെ തെങ്ങ്, വാഴകൾ തുടങ്ങിയ വിളകൾ നശിപ്പിച്ചു. റോഡ് മുറിച്ചുകടന്ന് ചേരി ഭാഗത്തേക്കു പോയ കൊമ്പൻ കാടുകയറിയില്ലെന്നു കർഷകർ പറഞ്ഞു.2 മാസമായി ആർത്തലക്കുന്ന് പട്ടികജാതി സെന്റർ വഴിയാണ് കാട്ടാന കൽക്കുണ്ട് ജനവാസ മേഖലയിൽ ഇറങ്ങുന്നത്. ഒരു മാസം മുൻപ് കുടുംബങ്ങൾ ഉപയോഗിക്കുന്ന ജലസംഭരണി തകർത്തിരുന്നു.

പട്ടികജാതി കുടുംബങ്ങളുടെ വീടുകൾക്കു സമീപം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൽക്കുണ്ട് അട്ടി പാലത്തിനു സമീപവും കൃഷിനാശമുണ്ടാക്കി.പുഴ കടന്നാണ് ഇന്നലെ പുലർച്ചെ കൊമ്പൻ പള്ളിമുറ്റത്തെത്തിയത്. തുടർന്നാണ് കോൺവെന്റിനു കീഴിലെ കൃഷിയിടത്തിൽ വ്യാപകമായ നാശം വരുത്തിയത്. ജനവാസ മേഖലയിൽനിന്ന് ആനയെ കാടുകയറ്റാൻ വനപാലകർ ശ്രമിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

English Summary:

Fear gripped residents of a Kalkund settlement as a wild elephant entered, damaging crops and reaching St. Mary's Church. The incident highlights the challenges of human-wildlife conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com