ADVERTISEMENT

മലപ്പുറം ∙ ജില്ലാ പൊലീസ് കായികമേളയ്ക്ക് മലപ്പുറം ഇന്ദിരാ പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ മത്സരത്തോടെ തുടക്കം. ജില്ലയിലെ 6 പൊലീസ് സബ് ഡിവിഷനുകളും ജില്ലാ പൊലീസ് ഓഫിസ്, ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടർ ടീമുകളാണു പങ്കെടുക്കുന്നത്. പുരുഷ വിഭാഗം സിംഗിൾസിൽ നിലമ്പൂർ സബ് ഡിവിഷനിലെ ജിതിൻ ഒന്നാം സ്ഥാനവും ജില്ലാ പൊലീസ് ഓഫിസിലെ സന്തോഷ് രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം ഡബിൾസിൽ താനൂർ സബ് ഡിവിഷനിലെ ശരത് -വിനീഷ് വിജയൻ സഖ്യം ജേതാക്കളായി. 

ജില്ലാ പൊലീസ് ഓഫിസിലെ ഷറഫുദ്ദീൻ- ഷാഫി സഖ്യമാണു രണ്ടാമത്. പുരുഷ വിഭാഗം (45പ്ലസ്‌) സിംഗിൾസിൽ ഡിപിഒയിലെ ബിമൽ, തോമസ് എന്നിവർ ആദ്യ 2 രണ്ടു സ്ഥാനം നേടി. ഡബിൾസിൽ ഡിഎച്ച്ക്യുവിലെ ഓംപ്രകാശ് - കൃഷ്ണൻ കുട്ടി സഖ്യവും ഡിപിഒയിലെ തോമസ് - ബിമൽ സഖ്യവും ഒന്നും രണ്ടും സ്ഥാനം നേടി.പുരുഷന്മാരുടെ (50പ്ലസ്‌) സിംഗിൾസിൽ ഡിഎച്ച്ക്യുവിലെ കൃഷ്ണൻകുട്ടി, ഡിപിഒയിലെ സന്തോഷ് ആദ്യ 2 സ്ഥാനവും ഡബിൾസിൽ ഡിഎച്ച്ക്യുവിലെ ഓം പ്രകാശ്- കൃഷ്ണൻകുട്ടി സഖ്യവും ഡിപിഒയിലെ സന്തോഷ്‌ -ശ്രീനിവാസൻ സഖ്യം ഒന്നും രണ്ടും സ്ഥാനവും നേടി. 

വനിതാ വിഭാഗം സിംഗിൾസിൽ ഡിപിഒയിലെ ബിന്ദു, താനൂർ സബ് ഡിവിഷനിലെ അമ്പിളി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ഡബിൾസിൽ ഡിപിഒയിലെ ബിന്ദു - ഷാജിമോൾ സഖ്യവും തിരൂർ സബ് ഡിവിഷനിലെ സൗമ്യ - സുജന കെ.കുമാർ സഖ്യവും ആദ്യ രണ്ട് സ്ഥാനം നേടി. 45 പ്ലസ്‌ വിഭാഗത്തിൽ ഡിപിഒയിലെ ബിന്ദു ഒന്നാം സ്ഥാനവും ഷാജി മോൾ രണ്ടാം സ്ഥാനവും നേടി.

English Summary:

The Malappuram District Police Athletic Meet is underway, featuring teams from various police units competing in multiple sports. The event began with badminton at the Indira Priyadarshini Indoor Stadium.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com