ADVERTISEMENT

മലപ്പുറം∙ സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും ഉത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായെത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിൽ ഇന്നു വരവേൽപ്. കോഴിക്കോട് ബീച്ചിൽ നവംബർ ഒന്നു മുതൽ 3 വരെ നടക്കുന്ന ഹോർത്തൂസിനു മുന്നോടിയായാണ് കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റം വരെ അക്ഷരപ്രയാണം നടത്തുന്നത്. ഇന്നും നാളെയുമായി ജില്ലയിലെ എട്ടുകേന്ദ്രങ്ങളിൽ അക്ഷരപ്രയാണമെത്തും. ഇന്നു രാവിലെ 9.30ന് കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയത്തിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അക്ഷരപ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. 11ന് പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജിൽ നൽകുന്ന സ്വീകരണം പ്രശസ്ത സംവിധായകൻ മേലാറ്റൂർ രവിവർമ ഉദ്ഘാടനം ചെയ്യും.

പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്കു പന്ത്രണ്ടോടെയെ ത്തുന്ന അക്ഷരപ്രയാണത്തിനു ള്ള സ്വീകരണം സാഹിത്യകാരി ഗിരിജ പി.പാതേക്കര ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞ് 3ന് മലപ്പുറം മഅദിൻ അക്കാദമിയിൽ നൽകുന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണിയാണ്. മഅദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ മുഖ്യാതിഥിയാണ്.

സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് മലയാളാക്ഷരങ്ങളുടെ മാതൃകകൾ മനോരമ പ്രതിനിധികൾ ഏറ്റുവാങ്ങും. വിവിധങ്ങളായ കലാപരിപാടികളും ഓരോ സ്വീകരണകേന്ദ്രത്തിലും അരങ്ങേറും.കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ തുടങ്ങുന്ന ഹോർത്തൂസ് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാഹിത്യകാരുടെയും കലാപ്രവർത്തകരുടെയും ഒത്തുചേരൽ വേദിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായ പുസ്തകമേള 26ന് ആണ് തുടങ്ങുക. 31 വരെ സംഗീതജ്ഞരും എഴുത്തുകാരും പങ്കെടുക്കുന്ന വിളംബരസന്ധ്യകളുണ്ടാകും.കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന പവിലിയനും ഹോർത്തൂസിന്റെ ഭാഗമാണ്. ഹോർത്തൂസിൽ പങ്കെടുക്കുന്നതിനു manoramahortus.com മുഖേന റജിസ്റ്റർ ചെയ്യാം. ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും റജിസ്ട്രേഷൻ സൈറ്റിലെത്താം.

നാളെ നാലിടത്ത്
∙ ഹോർത്തൂസിന്റെ ഭാഗമായ അക്ഷരപ്രയാണം നാളെ നാലു കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുക. തൃക്കലങ്ങോട് പൊതുജന വായനശാലയിലാണ് ആദ്യ സ്വീകരണം. രാവിലെ 9.30നുള്ള സ്വീകരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരി മൈന ഉമൈബാനാണ് നിർവഹിക്കുന്നത്. 11ന് മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നൽകുന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുന്നത് കഥാകൃത്ത് വി.കെ.ദീപ. ഉച്ചയ്ക്കു 12ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ നൽകുന്ന സ്വീകരണം കവി പി.രാമനും വൈകിട്ട് 3ന് അരീക്കോട് ജിഎംയുപി സ്കൂളിൽ നൽകുന്ന സ്വീകരണം നടി നിലമ്പൂർ ആയിഷയും ഉദ്ഘാടനം ചെയ്യും.

English Summary:

Join the Akshaprayana literary journey in Malappuram, Kerala, leading to the Hortus festival at Kozhikode beach from November 1st to 3rd. Experience a rich blend of literature, art, and culture with notable figures like Alankot Leelakrishnan and Melatur Ravivarma. Register now to be part of this exciting event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com