ADVERTISEMENT

കുറ്റിപ്പുറം ∙ അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയ കുറ്റിപ്പുറത്തെ റെയിൽവേ നടപ്പാലം നാട്ടുകാരെ വട്ടംകറക്കുന്നു. ഒന്നരമാസം മുൻപ് അറ്റകുറ്റപ്പണിക്കെന്ന അറിയിപ്പിൽ റെയിൽവേ അടച്ചുപൂട്ടിയ നടപ്പാലത്തിൽ ഇതുവരെ ജോലികൾ ആരംഭിച്ചിട്ടില്ല. ബംഗ്ലാംകുന്ന് പ്രദേശത്തുള്ളവർക്കും മേലേ അങ്ങാടിയിലെ മിനി സിവിൽ സ്റ്റേഷനിലേക്കും കുറ്റിപ്പുറത്തെ സ്കൂളുകളിലേക്കുമെത്തുന്നവർക്കും ഏക ആശ്രയമായ നടപ്പാലമാണ് അടഞ്ഞുകിടക്കുന്നത്.

യാത്രക്കാർ റെയിൽവേ ട്രാക്ക് ചാടിക്കടന്നും ആശുപത്രിക്കു സമീപത്തെ റോഡിലൂടെ വളഞ്ഞുമാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്ന എന്ന ബോർഡ് ഇരുവശത്തും സ്ഥാപിച്ചതല്ലാതെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ജോലികൾ പൂർത്തിയാക്കി നടപ്പാലം തുറന്നു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

English Summary:

The closure of the Kuttipuram railway footbridge has disrupted locals who rely on it for reaching key destinations like the Mini Civil Station and schools. Despite being closed for maintenance over a month ago, work has yet to begin, forcing residents to take dangerous detours across the railway tracks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com