ADVERTISEMENT

എടക്കര ∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാരിനെതിരെയും‌‌‌ ഉന്നയിച്ച കാര്യങ്ങളിൽ പി.വി.അൻ‍വർ എംഎൽഎ ഉറച്ചനിൽക്കുന്നുണ്ടെങ്കിൽ 3 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് പ്രവർത്തിക്കാൻ രംഗത്തിറങ്ങണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.കഴിഞ്ഞ 8 വർഷമായി യുഡിഎഫ് ഉന്നയിച്ചുവന്ന അതേ കാര്യങ്ങളാണ് ഇപ്പോൾ അൻ‍വറും പറയുന്നത്. പിണറായി വിജയന്റെയും ഇടത് സർക്കാരിന്റെയും പരാജയം സിപിഎമ്മുകാർ പോലും ആഗ്രഹിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ഷൗക്കത്ത് പറഞ്ഞു.

പോത്തുകല്ലിൽ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റഷീദ് പൂളപ്പാടം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ഇസ്മായിൽ‍ മൂത്തേടം, സി.എച്ച്.ഇഖ്ബാൽ, രാജു തുരുത്തേൽ, എൻ.എ.കരീം, ബാബു തോപ്പിൽ, എം.എ.ജോസ്, സലൂബ് ജലീൽ, ഷംസു കൊമ്പൻ, ഉബൈദ് കാക്കീരി, സി.വി.മുജീബ്, നാസർ സ്രാമ്പിക്കൽ, പി.വി.ജിനേഷ്, സന്തോഷ് മുതുകുളം എന്നിവർ പ്രസംഗിച്ചു.

English Summary:

Aryadan Shaukat, KPCC General Secretary, emphasized the UDF's ongoing concerns with Kerala's current leadership during an election convention for UDF candidate Priyanka Gandhi in Wayanad. Shaukat pointed out that even the CPM is not backing Pinarayi Vijayan's administration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com