ADVERTISEMENT

മാള ∙ കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ മലബാർ മേഖലയിലെ ആദ്യ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം കരിപ്പൂരിൽ പാണക്കാട്ട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.നഗരസഭാധ്യക്ഷ നിത ഷഫീർ, വൈസ് ചെയർപഴ്‌സൻ അഷറഫ് മടാൻ, കണ്ടംകുളത്തി വൈദ്യശാലയുടെ എം.ഡി. കെ.പി.വിത്സൻ, ചീഫ് ഫിസിഷ്യൻ ഡോ.റോസ്‌മേരി വിത്സൻ, ഡയറക്ടർ പാട്രസ് വിത്സൻ, ഡോ.മരിയ പാട്രസ്, കുരുവിള വിത്സൻ, ജനറൽ മാനേജർ വർഗീസ്, സ്‌കാരീസ് ആർകേഡ് ഉടമ സമദ്കാരി, മൊഹീൻ അലി, ഫാത്തിമ സുഹ്‌റാബി, പി.എ.ജബ്ബാർഹാജി, അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു. കൊളത്തൂരിൽ കരിപ്പൂർ എയർപോർട്ട് ജംക്‌ഷനിൽ അത്യാധുനിക ചികിത്സാ സൗകര്യത്തോടെയാണ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്. 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. വിവിധ വിഭാഗങ്ങളിലായി പത്തോളം ഡോക്ടർമാർ സേവനത്തിനുണ്ട്.

English Summary:

Marking a significant milestone for Ayurveda in the Malabar region, Kandamkulathy Vaidhyasala has inaugurated its first hospital in Malla. The state-of-the-art facility, inaugurated by Panakkad Munawarali Shihab Thangal, brings comprehensive Ayurvedic healthcare to the community with inpatient care and a dedicated team of doctors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com