ADVERTISEMENT

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 5.30 വരെ മൂർച്ചിറ ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 
മസ്റ്ററിങ് 
∙ മാറഞ്ചേരി പഞ്ചായത്തിലെ 33, 35, 36, 90, 91, 92, 99, 103, 116, 127 നമ്പറുകളിലെ റേഷൻ ഷോപ്പുകളിലെ മുൻഗണന കാർഡിലെ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് നാളെ രാവിലെ 9 മുതൽ നടത്തുന്നു. പനമ്പാട് അവിണ്ടിത്തിറ മദ്രസയിലാണ് മസ്റ്ററിങ് നടക്കുക.
∙ തിരൂരങ്ങാടി താലൂക്കിൽ ഇതുവരെ മസ്റ്ററിങ് ചെയ്യാത്ത മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് 24ന് വ്യാഴം താലൂക്ക് സപ്ലൈ ഓഫിസിൽ വച്ച് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മസ്റ്ററിങ് ക്യാംപ് നടത്തുന്നു. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒഴികെ വിരൽ പതിയാത്തവർക്ക് ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതാണ്.
നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ
മാറഞ്ചേരി ∙ നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് ഇന്ത്യൻ ഗ്രാന്റ് മുഫ്തി  കാന്തപുരം എ.പി.അബൂബക്കർ മുസ‍ല്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സൗഹൃദ സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംഎൽഎമാരായ പി.നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും മത പണ്ഡിതരും സമ്മേളനത്തിൽ പങ്കെടുക്കും.

സി.എച്ച്.പ്രതിഭാ ക്വിസ് ഫിനാലെ 27ന്
മലപ്പുറം∙ കെഎസ്ടിയു സംസ്ഥാന കമ്മിറ്റി കേരളത്തിലെ 14 ജില്ലകളിലും സ്കൂൾ വിദ്യാർഥികൾക്കു നടത്തിയ സി.എച്ച്.പ്രതിഭാ ക്വിസിന്റെ സംസ്ഥാന ഗ്രാൻഡ് ഫിനാലെ 27ന് മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9ന് റജിസ്ട്രേഷൻ ആരംഭിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി സമ്മാനവിതരണം നടത്തും.
മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചിടും
∙ സംസ്ഥാന പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ്  25നും 26 നും രാത്രി 10 മുതൽ പിറ്റേദിവസം രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 
അധ്യാപക ഒഴിവ്
 വേങ്ങര ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജിഎം യുപി സ്കൂളിൽ കായിക അധ്യാപക തസ്‌തികയിൽ നിയമനത്തിന് 25 ന് 10 ന് അഭിമുഖം നടക്കും. ഫോൺ: 04942454056.
ശിലാസ്ഥാപനം
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സനാതന ധർമപീഠം കെട്ടിട ശിലാസ്ഥാപനം 30ന് 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. വിസി ഡോ. പി. രവീന്ദ്രൻ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്തപുരി പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com