ADVERTISEMENT

ടോപ് ഗിയറിലിട്ട ആവേശവുമായാണു പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് അക്ഷരപ്രയാണത്തെ സ്വീകരിച്ചത്. കവിതചൊല്ലിയും നൃത്തമവതരിപ്പിച്ചും കോളജ് വിദ്യാർഥികൾ പരിപാടി കളറാക്കി. ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ മേലാറ്റൂർ രവിവർമ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു അക്ഷരം ഏറ്റുവാങ്ങാനെത്തിയ സംഘത്തിനു പരിപാടി കാണാനെത്തിയ പൂപ്പലം ഒയുപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ‘അക്ഷരമരം’ തന്നെ സമ്മാനിക്കുകയായിരുന്നു. 

horthus-new-jpeg

‌പ്രധാനാധ്യാപകൻ കെ.കെ.മുഹമ്മദ് അൻവറിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ഈ അക്ഷരമരം ഒരുക്കിയത്. ‘പ’ എന്ന  അക്ഷരത്തിന്റെ മാതൃക പൂപ്പലം കോളജ് അക്ഷരപ്രയാണത്തിനു നൽകി. കോളജ് പ്രിൻസിപ്പൽ ഡോ.എ.സഫീർ, കോളജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കെ.ടി.ഉമ്മർ എന്നിവർ ചേർന്നു കൈമാറിയ അക്ഷരമാതൃക മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ഓഫിസർ റിനോ തോമസ് ഏറ്റുവാങ്ങി. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. 

English Summary:

Pooppalam College, in a vibrant celebration of Aksharaprayanam, showcased student performances and received a special "Aksharam" from Pooppalam UP School. Filmmaker Melattur Ravivarma inaugurated the event, highlighting the importance of literacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com