ADVERTISEMENT

മഞ്ചേരി ∙ മെഡിക്കൽ കോളജ് വളപ്പിലെ ചന്ദനമരം മുറിച്ചു കടത്തി. ചെറാക്കര റോഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്ത് 15 വർഷം പഴക്കമുള്ള മരമാണ് മോഷണം പോയത്. വനംവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.കഴിഞ്ഞ തിങ്കൾ ദിവസം പ്ലാന്റിലെത്തിയ ആശുപത്രി ജീവനക്കാരാണ് മരം അപ്രത്യക്ഷമായ വിവരം അറിയുന്നത്. പ്ലാന്റിൽ നിന്ന് 20 മീറ്റർ ദൂരത്താണ് മരം ഉണ്ടായിരുന്നത്. പരിസരത്ത് കുറ്റിക്കാട് ഉണ്ടായിരുന്നതിനാൽ ചന്ദനമരം പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത നിലയിലായിരുന്നു. കട്ടർ ഉപയോഗിച്ചാണ് മുറിച്ചത്.

അടിഭാഗം മണ്ണെടുത്ത് നീക്കിയിരുന്നു. ഞായർ അവധിയായതിനാൽ പകൽ മരം മുറിച്ച് രാത്രി ഒളിച്ചു കടത്തിയതാണെന്നു കരുതുന്നു. വിവരം അറിഞ്ഞ ഉടൻ പൊലീസിൽ പരാതി നൽകിയെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ.അനിൽ രാജ് പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ വിവരം അറിയിച്ചു. ക്യാംപസ് വളപ്പിലെ മരങ്ങൾക്ക് നമ്പർ ഇല്ല. വർഷങ്ങൾക്കു മുൻപ് ചെരണിയിൽ ആരോഗ്യ വകുപ്പിന്റെ സ്ഥലത്തുനിന്ന് ചന്ദനമരങ്ങൾ മറിച്ചു കടത്തിയിരുന്നു.

English Summary:

Thieves targeted the Medical College campus in Manjeri, Kerala, felling and stealing a 15-year-old sandalwood tree. The incident occurred near the Sewage Treatment Plant, with the tree likely being cut down on Sunday and smuggled out at night. Forest Department and police are investigating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com