ADVERTISEMENT

പുത്തനത്താണി ∙ടൗണിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമാണം നടന്ന സമയം ബസുകൾക്കു സ്റ്റാൻഡിൽ കയറാൻ സാധിച്ചിരുന്നില്ല. സർവീസ് റോഡും മേൽപാലവും നിർമാണം പൂർത്തിയായിട്ടും മിക്ക ബസുകളും സ്റ്റാൻഡിനെ അവഗണിക്കുകയാണ്. വളാഞ്ചേരി, വെട്ടിച്ചിറ ഭാഗത്തുനിന്നു വരുന്ന ചില ബസുകൾ മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. തിരുനാവായ, വൈരങ്കോട്, തുവ്വക്കാട്, കുറുമ്പത്തൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ ജംക്‌ഷനിൽ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുകയാണ്. തിരൂർ, കോട്ടയ്ക്കൽ ഭാഗത്തുനിന്നു വരുന്ന ബസുകളും സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല. 

തിരുനാവായ, തുവ്വക്കാട് ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർക്ക് ബസ് സ്റ്റാൻഡിനു മുന്നിൽ ബസ് ഇറങ്ങി ജംക്‌ഷൻ വരെ നടന്നുപോയി വേണം ബസിൽ കയറാ‍ൻ. കോട്ടയ്ക്കൽ ഭാഗത്തുനിന്നു വരുന്നവർക്ക് വളാഞ്ചേരി ഭാഗത്തെ ബസ് സ്റ്റോപ്പിലും ഇറങ്ങി വേണം ജംക്‌ഷനു സമീപം നിർത്തിയിടുന്ന ബസിൽ കയറാൻ. ഇതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ പ്രയാസപ്പെടുന്നതായി പരാതിയുണ്ട്. ബസുകൾ സ്റ്റാൻഡിൽ എത്താത്തതിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികളും ദുരിതത്തിലായി. മുഴുവൻ ബസുകളും സ്റ്റാൻഡ‍ിൽ പ്രവേശിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബസ് സ്റ്റാൻഡിനു മുൻവശം ടാറിങ് നടത്തുകയും വേണം.

English Summary:

Despite the completion of a new service road and overbridge, buses in Puthanathani, Kerala are bypassing the town's bus stand. This forces passengers to walk long distances and is negatively impacting local traders. The public is urging authorities to intervene and ensure buses utilize the designated stop.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com