തിരൂരങ്ങാടി നഗരസഭയിൽ മാലിന്യം തള്ളൽ പിടികൂടാൻ എഐ ക്യാമറ
Mail This Article
തിരൂരങ്ങാടി ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ എഐ ക്യാമറ സ്ഥാപിക്കുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലാണ് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മാലിന്യം തള്ളുന്നത് തുടരുകയാണ്. ഹരിത കർമസേനയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇവർക്ക് നൽകാതെ ചില കച്ചവടക്കാരും മറ്റും പൊതുസ്ഥലങ്ങളിൽ തള്ളുകയാണ്. വിവിധ ചടങ്ങുകളിൽനിന്നുള്ള മാലിന്യങ്ങൾ കൂട്ടത്തോടെയും തള്ളുന്നുണ്ട്. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എഐ ക്യാമറ സ്ഥാപിക്കുന്നത്. 5 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യങ്ങൾ തള്ളുന്നവരുടെ വാഹനങ്ങളുടെ ചിത്രങ്ങൾ എടുക്കുന്ന ക്യാമറയാണ് സ്ഥാപിക്കുന്നത്. മാലിന്യങ്ങൾ തള്ളുന്നതിന്റെയും മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങളുടെ നമ്പറും വ്യക്തമായി കിട്ടുന്ന തരത്തിലുമുള്ള ക്യാമറയാണു സ്ഥാപിക്കുക. 5 ലക്ഷം രൂപയാണ് ഇതിനായി വകവയിരുത്തിയിട്ടുള്ളത്. കൗൺസിലർമാരാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിർദേശിക്കുന്നത്.