ADVERTISEMENT

എടക്കര ∙ സ്‌മിത തോമസ് എന്ന ഒരു മൃഗസ്നേഹി കഴിഞ്ഞ 4 ദിവസമായി പൊലീസ് ‌സ്റ്റേഷനും പഞ്ചായത്ത് ഓഫിസും കയറി നടക്കുകയാണ്. ഇവർ കഴിഞ്ഞ 3 മാസത്തോളമായി സ്‌ഥിരമായി ഭക്ഷണം നൽകി വരുന്ന 4 തെരുവുനായ്ക്കുട്ടികളെ ആരോ വിഷം കൊടുത്ത് കൊന്നത് അന്വേഷിക്കാൻ വേണ്ടിയാണ്. ടൗണിൽ മോനോൻപൊട്ടി ഭാഗത്തുണ്ടായിരുന്ന നായക്കുട്ടികളെയാണ് കൊന്നത്.

ഈ സംഭവത്തിൽ കേസെടുത്ത് മുന്നോട്ടുപോകണമെങ്കിൽ നായക്കുട്ടികളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് പൊലീസ് അറിയിച്ചത്. അതിനു മുന്നോടിയായി പേവിഷബാധ സ്‌ഥിരീകരിക്കുന്നതിനായി തൃശൂർ പൂക്കോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെത്തിക്കണം. ഇത് പഞ്ചായത്താണ് ചെയ്യേണ്ടത്.

എന്നാൽ, ഇതിനുള്ള ഫണ്ടില്ലെന്ന കാരണത്താൽ 4 ദിവസമായി ജഡങ്ങൾ സംഭവസ്‌ഥലത്ത് തന്നെ കിടക്കുകയാണ്. പ്രദേശത്ത് തെരുവുനായ്ക്കൾക്ക് വിഷം നൽകിയും അല്ലാതെയും കൊല്ലുന്നത് വ്യാപകമായിരിക്കയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.

English Summary:

This article highlights the tragic poisoning of four stray puppies in Edakkara, Kerala, and the struggle faced by an animal lover seeking justice. The inaction of local authorities, including the panchayat, raises concerns about animal cruelty and the lack of support for animal welfare in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com