ADVERTISEMENT

തിരൂർ ∙ റോഡിൽ നാലിടത്ത് പൈപ്പ് പൊട്ടി ശുദ്ധജലം അഴുക്കുചാലിലൂടെ ഒഴുകിപ്പോകുന്നു. തൃക്കണ്ടിയൂർ – പോസ്റ്റ് ഓഫിസ് റോഡിലാണ് 100 മീറ്ററിനുള്ളിൽ നാലിടത്ത് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ദിവസവും ലീറ്റർ കണക്കിനു വെള്ളമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. 3 ഇടത്ത് റോഡിനു നടുവിലൂടെയാണ് വെള്ളം പുറത്തെത്തുന്നത്. ഒരിടത്ത് അഴുക്കുചാലിലേക്ക് നേരിട്ടും വെള്ളം പൊട്ടിയൊലിക്കുന്നുണ്ട്.വെള്ളം ശക്തമായി പുറത്തേക്ക് പോകുന്ന സ്ഥലങ്ങളിലെല്ലാം വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തെയും ബാധിക്കുന്നു. തൃക്കണ്ടിയൂർ – ചെയർമാൻ റോഡിലും പലയിടത്തായി വെള്ളം ഒഴുകിപ്പോകുന്നുണ്ട്.

തൃക്കണ്ടിയൂർ – പോസ്റ്റ് ഓഫിസ് റോഡിൽ മറ്റൊരു ഭാഗത്ത് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നു.
തൃക്കണ്ടിയൂർ – പോസ്റ്റ് ഓഫിസ് റോഡിൽ മറ്റൊരു ഭാഗത്ത് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നു.

ദിവസവും 3 മണിക്കൂറിലേറെ നേരമാണ് പമ്പിങ് നടക്കുന്നത്. ഈ സമയമത്രയും വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ട്. തിരൂരിൽ പലയിടത്തും കാലഹരണപ്പെട്ട പൈപ്പുകളാണുള്ളത്. നഗരത്തിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വർഷങ്ങൾക്കു മുൻപ് 20 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു വാഗ്ദാനമായി ഒതുങ്ങി.സിറ്റി ജംക‍്ഷൻ മുതൽ താഴേപ്പാലം വരെയുള്ള ചില ഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. ഇവിടെ പൈപ്പ് ശരിയാക്കാൻ റോഡിൽ കുഴിയെടുത്ത സ്ഥലങ്ങൾ ഇതുവരെ ടാർ ചെയ്തിട്ടില്ല. ഇതിനുള്ള പരിഹാരം ഉടൻ വേണമെന്നാണ് ആവശ്യം.

English Summary:

Multiple burst water pipes on Thrikkandiyoor - Post Office Road in are wasting thousands of liters of clean drinking water daily. The leaks are causing road damage, creating potholes, and disrupting traffic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com