ADVERTISEMENT

മേലാറ്റൂർ ∙വയോധികയായ അമ്മയ്ക്ക് ഒരാഗ്രഹം മാത്രമേയുള്ളൂ. ഒന്നര പതിറ്റാണ്ടോളമായി കാണാതായ തന്റെ മകനെ മരിക്കുന്നതിനു മുൻപ് ഒന്നു കാണണം.  ഉച്ചാരക്കടവ് ബംഗ്ലാംകുന്നിലെ തേക്കിൻകാട്ടിൽ ലക്ഷ്മിയാണു മകൻ വരുന്നതും പ്രതീക്ഷിച്ച് കഴിയുന്നത്. 14 വർഷം മുൻപ് കാണാതായ ഹരിദാസൻ (ബാബു) എവിടെയോ ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് ലക്ഷ്മി പറയുന്നത്. കാണാതായ സമയത്ത് ഹരിദാസനു 30 വയസ്സുണ്ട്.

കൂലിപ്പണിയെടുത്തു രക്ഷിതാക്കൾ ഹരിദാസനെ പീഡിഗ്രി വരെ പഠിപ്പിച്ചു. പിന്നീട് ജോലി തേടി നടന്നിരുന്നു. 2010 ഏപ്രിൽ മൂന്നിനാണ് വീട്ടിലാരുമില്ലാത്ത സമയത്ത് കാണാതായത്. മേലാറ്റൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു ട്രെയിൻ കയറി പോകുന്നത് കണ്ടതായി പറയുന്നു. പിന്നീട് വിവരമില്ല. അച്ഛൻ ശങ്കരൻ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് പൊലീസിലും പരാതി നൽകി. മകനെ കാണാതായ വേദന സഹിക്കാതെ ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് ശങ്കരൻ മരിച്ചു.

തൊഴിലുറപ്പു തൊഴിലാളിയായ ലക്ഷ്മി കിട്ടുന്ന കൂലിയിൽനിന്ന് ഒരു ഭാഗം മകനെ കണ്ടെത്താനായി വഴിപാടും നേർച്ചയും നടത്തി. പെരിന്തൽമണ്ണയിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ കണ്ടു മകനെ കണ്ടെത്തണമെന്ന ആവശ്യമായി നിവേദനവും നൽകിയിരുന്നു. മകൻ ഉടൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മി.

English Summary:

Lakshmi, a mother from Melattur, Kerala, yearns to see her son, Hari Dasan, who went missing 14 years ago. Despite the years of uncertainty and the loss of her husband, Lakshmi remains hopeful and continues to seek information about her son's whereabouts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com