ADVERTISEMENT

കാലാവസ്ഥ
∙ മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യത.
പുസ്തകോത്സവം 
∙ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഇന്നു മുതൽ 7 വരെ വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ. 75ലധികം പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന മേളയിൽ വിലക്കുറവുമുണ്ടാകും. 

വിദ്യാവനം പദ്ധതി
∙വിദ്യാലയങ്ങളിൽ ചെടികൾ വച്ചുപിടിപ്പിക്കുന്നതിനുള്ള വിദ്യാവനം പദ്ധതിയിലേക്കു സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 5 സെന്റ് സ്ഥലസൗകര്യമുള്ള സ്കൂളുകൾക്ക് അപേക്ഷിക്കാം. ഈ മാസം 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 0483–2734803, 8301862445.

അപേക്ഷ ക്ഷണിച്ചു
∙ന്യൂനപക്ഷ വിഭാഗത്തിലുൾപ്പെടുന്ന  ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന- കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 12നകം കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ minoritycellmpm@gmail.com എന്ന ഇ-മെയിൽ വഴിയോ അപേക്ഷിക്കണം. 8086545686, 04832739577.

അധ്യാപക ഒഴിവ്
∙ താനൂർ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.

തൊഴിൽമേള 24ന്
ചേലേമ്പ്ര ∙ പഞ്ചായത്ത് എൻഎൻഎം ഹയർസെക്കൻഡറി സ്കൂളി‍ൽ 9ന് നടത്താനിരുന്ന മെഗാ തൊഴിൽമേള പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് 24ലേക്ക് മാറ്റി.

വൈദ്യുതി മുടക്കം
∙ പൂക്കോട്ടുംപാടം സെക്‌ഷൻ പരിധിയിലെ അച്ചാർ കമ്പനി, പൂക്കോട്ടുംപാടം ടൗൺ, പാറക്കപ്പാടം, പാലമല ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

അധ്യാപക ഒഴിവ് 
∙ അങ്ങാടിപ്പുറം തരകൻ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്‌എസ്‌എസ്‌ടി ജൂനിയർ മാത്തമാറ്റിക്‌സ് ഗെസ്‌റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഖാമുഖം 11 ന് രാവിലെ 11ന്. ഫോൺ: 9847011253.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com