ADVERTISEMENT

തിരൂർ ∙ കഞ്ചാവുമായി പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത ബംഗാൾ സ്വദേശികളായ പ്രതികളിലൊരാൾ കയ്യിൽ നിന്ന് വിലങ്ങ് ഊരി കടന്നുകളഞ്ഞു. ബംഗാൾ ബർധമൻ നന്ദൈ സ്വദേശി മൊസറാഫ് അബ്ദുല്ല ഷെയ്ഖ് (21) ആണ് കടന്നുകളഞ്ഞത്. ഇയാളെയും ബംഗാൾ ഹൂഗ്ലി ഗോഷ്പുക്കൂർ സ്വദേശി ജഹുറൽ മണ്ഡൽ (31) എന്നയാളെയും പാൻ ബസാറിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയതാണ്. കഞ്ചാവ് വിറ്റു കിട്ടിയ 19,000 രൂപയും ഇവരിൽ നിന്നു കണ്ടെടുത്തിരുന്നു. ഇന്നലെ ഇരുവരെയും തിരൂർ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഇരുവരെയും കൊണ്ടുപോകുകയായിരുന്നു. ഇരുവരുടെയും കൈകൾ ചേർത്ത് വിലങ്ങിടുകയും ചെയ്തു. 

എന്നാൽ റോഡിലെത്തിയ സമയം അബ്ദുല്ല ഷെയ്ഖ് തന്റെ കൈ വിലങ്ങിൽ നിന്ന് ഊരിയെടുത്തു. തുടർന്ന് റെയിൽവേ സ്റ്റേഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസും കുതിച്ചെങ്കിലും ആളെ കിട്ടിയില്ല. രാത്രി വൈകിയും പൊലീസ് തിരച്ചിൽ തുടരുകയാണ്. ട്രെയിൻ വഴി രക്ഷപ്പെടാതിരിക്കാൻ ആർപിഎഫും സ്റ്റേഷനിൽ ശക്തമായ പരിശോധന നടത്തുന്നുണ്ട്. കൂടെയുള്ള പ്രതി ജഹൂറൽ മണ്ഡലിനെ സബ് ജയിലിലാക്കിയിട്ടുണ്ട്.

English Summary:

Mosaraf Abdulla Sheikh (21), from Nandai, Burdwan, Bengal, escaped police custody after being arrested on cannabis charges. Sheikh managed to remove his handcuffs and flee. Police are actively searching for the escapee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com