ADVERTISEMENT

പെരിന്തൽമണ്ണ∙ 14 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ 70 വർഷം കഠിനതടവിനും 1.60 ലക്ഷം രൂപ പിഴയടയ്‌ക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ടിബി ജംക്‌ഷനിൽ മേടയിൽ വീട്ടിൽ അൽഅമീനെ (36) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും അധിക കഠിനതടവ് അനുഭവിക്കണം.2020 ഒക്ടോബർ 9, നവംബർ 13 എന്നീ ദിവസങ്ങളിലായാണ് കേസിനാസ്‌പദമായ സംഭവം.

വണ്ടൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ്  ഇൻസ്പെക്ടർമാരായിരുന്ന സുനിൽ പുളിക്കൽ, ഗോപകുമാർ, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി 30 വർഷം കഠിനതടവും 60,000 രൂപ പിഴയും 2 പോക്‌സോ വകുപ്പുകളിലായി 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടയ്‌ക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

English Summary:

In a landmark judgment, a Kerala court sentenced a 36-year-old man to 70 years imprisonment for the repeated sexual assault of a minor girl. The case, heard at the Neyyattinkara Fast Track Special Court, underscores the commitment to deliver justice in cases of child sexual abuse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com