ADVERTISEMENT

എടക്കര∙  ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിലെ പ്രകമ്പനത്തെക്കുറിച്ചു വിശദമായ പരിശോധനയ്ക്കു തിരുവനന്തപുരത്തുനിന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധസംഘം 15ന് അകം എത്തുമെന്നു കലക്ടർ‍ വി.ആർ.വിനോദ്. ഭൂമിക്കടിയിൽനിന്നുള്ള മുഴക്കവും പ്രകമ്പനവും  തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടർ വി.ആർ.വിനോദിനെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.  

 കഴിഞ്ഞദിവസങ്ങളിലെല്ലാം തുടർച്ചയായാണു മുഴക്കമുണ്ടായത്. ഇതിനെ തുടർന്ന് ആനക്കല്ല് പട്ടികവർഗ നഗറിലെ 13 കുടുംബങ്ങളെ ഞെട്ടിക്കുളം എയുപി സ്കൂളിലെ ക്യാംപിലേക്കു മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും താമസം മാറിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.എ.തോമസ്, അംഗങ്ങളായ ഓമന നാഗലോടി, മുസ്തഫ പാക്കട എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary:

Following ongoing public concern about underground tremors in Edakkara's Uppada Anakallu region, Collector V.R. Vinod has assured residents that a team of experts from the State Disaster Management Authority will arrive by the 15th to conduct a thorough investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com