വിധിയെഴുത്തിന് 3 നാൾ; കുടുംബയോഗങ്ങൾ ചേർന്നും വീടുകൾ കയറിയിറങ്ങിയും പ്രചാരണം സജീവം
Mail This Article
എടക്കര ∙ പോളിങ് ബൂത്തിലെത്താൻ ഇനി 3 നാൾ മാത്രം ബാക്കി നിൽക്കെ പ്രചാരണപ്പാച്ചിലിൽ നോതാക്കളും പ്രവർത്തകരും. രാവിലെ മുതൽ ഉച്ചവരെ വീടുകൾ കയറിയുള്ള അവസാനഘട്ട പ്രചാരണമാണെങ്കിൽ ഉച്ചകഴിത്ത് കുടുംബയോഗങ്ങളുടെ തിരക്കാണ്. ഓരോ ബൂത്തുകളും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങളിൽ സ്ത്രീ വോട്ടർമാരെയാണ് കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. പ്രാദേശിക നേതാക്കൾക്കു പുറമേ സംസ്ഥാന, ദേശീയ നേതാക്കൾ വരെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
നാളെ വൈകിട്ട് ആറോടെ ശബ്ദപ്രചാരണം അവസനിപ്പിക്കണമെന്നതിനാൽ ഇന്നുകൂടി പരമാവധി യോഗങ്ങൾ നടത്താനുള്ള തയാറെടുപ്പാണ്. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ വോട്ടിങ് മെഷീനിൽ ചിഹ്നം പരിചയപ്പെടുത്തലും സ്ലിപ് വിതരണവുമാണ് നടക്കുന്നത്. മിക്ക വീടുകളിലും ബിഎൽഒമാർ ഇതിനകം സ്ലിപ് എത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് കലാശക്കൊട്ട് ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടൽ നടത്തുന്നുണ്ട്.
യുഡിഎഫ്
ചുങ്കത്തറ ∙ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി കോഓപ്പറേറ്റീവ് ഓർഗനൈസേഷൻ താലൂക്ക് കമ്മിറ്റി നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ ‘ദിൽ സേ പ്രിയങ്ക’ ഹൗസ് ക്യാംപയ്‌ൻ നടത്തി. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജാഫർ പുത്തൻപീടിക അധ്യക്ഷത വഹിച്ചു. കൊമ്പൻ ഷംസുദ്ദീൻ, നാസർ കാങ്കട, പറമ്പിൽ ബാവ, കെപി.റമീസ്, ദിലീപ് പോത്തുകല്ല്, മുജീബ് കരുളായി, എ.പി.അബ്ബാസ് എ.പി.റാബിയ എരുമമുണ്ട, സെറ്റ്ലാന കൊക്കഞ്ചേരി, ഷാഹിദ പരി, ഫാത്തിമ സുഹ്‌റ, യു.കുഞ്ഞുമുഹമ്മദ്, മർഹബ കുഞ്ഞാണി, കെ.കെ.അജ്മൽ, ഷബീർ ചങ്കരത്ത്, ഷഫീഖ് പറോളി എന്നിവർ പ്രസംഗിച്ചു.
എടക്കര ∙ കാക്കപ്പരതയിൽ യുഡിഎഫ് കുടുംബസംഗമം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്‌റഫലി, റഷീദ് പറമ്പൻ, എ.പി.സബാഹ്, ബാബു തോപ്പിൽ, ഒ.ടി.ജയിംസ്, കെ.രാധാകൃഷ്ണൻ, കെ.സി.ഷാഹുൽ ഹമീദ്, സറീന മുഹമ്മദലി, ടി.കെ.മുജീബ് എന്നിവർ പ്രസംഗിച്ചു.
കരുവാരകുണ്ട് ∙ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെലങ്കാന മന്ത്രിയെത്തി. സാമൂഹിക ക്ഷേമ മന്ത്രി ദനസരി അനസൂയ സീതക്കയാണ് കുട്ടത്തിയിലും പെൽവെട്ടയിലുമുള്ള കുടുംബയോഗത്തിൽ പ്രസംഗിച്ചത്. യു.എ.ലത്തീഫ് എംഎൽഎ, ആലിപ്പറ്റ ജമീല, എൻ.ഉണ്ണീൻകുട്ടി, വി.ആബിദലി, ടി.ഡി.ജോയ്, ടി.ഇംതിയാസ് ബാബു എന്നിവർ പങ്കെടുത്തു.
കരുളായി ∙ കരുളായി വനത്തിലെ നെടുങ്കയം നഗറിൽ യുഡിഎഫ് കുടുംബസംഗമം പി.വി.അബ്ദു വഹാബ് എംപി ഉദ്ഘാടനം ചെയ്തു. മൂപ്പൻ എൻ.ശിവരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ, വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബു, കക്കോടൻ നാസർ, ടി.പി.സിദ്ദീഖ്, ഇ.ക.അബ്ദുറഹ്മാൻ, കബീർ മുണ്ടോടൻ, കെ.ടി.സെയ്തലവി, മിഥ്‌ലാജ് ചെമ്പൻ. ഷംസീർ കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ്
വഴിക്കടവ് ∙ വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി മന്ത്രി ഒ.ആർ.കേളു ആദിവാസി ഊരുകളിൽ പ്രചാരണം നടത്തി. മുണ്ടേരി ഇരുട്ടുകുത്തി, പുഞ്ചക്കൊല്ലി, നെടുങ്കയം, പാട്ടക്കരിമ്പ് ആദിവാസി ഊരുകളാണ് സന്ദർശിച്ചത്. എൽഡിഎഫ് നേതാക്കളായ വി.ശശികുമാർ, ഇ.പത്മാക്ഷൻ, ടി.രവീന്ദ്രൻ, ജോർജ് കെ.ആന്റണി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, തങ്ക കൃഷ്ണൻ, എം.ആർ.സുബ്രഹ്മണ്യൻ, കെ.സി.ശിവദാസൻ, വി.കെ.ഷാനവാസ്, പി.സഹീർ, പി.വ.രാജു എന്നിവർ പ്രസംഗിച്ചു.
അകമ്പാടം ∙ അകമ്പാടത്ത് എൽഡിഎഫ് പൊതുയോഗം സിപിഐ നേതാവ് ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. എം.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു കെ.രാമദാസ്, കെ.ഭാസ്കരൻ, കെ.ഷഫീർ, പി.ടി.ഉമ്മർ, നിഷിദ് അകമ്പാടം എന്നിവർ പ്രസംഗിച്ചു.