ADVERTISEMENT

കൊളത്തൂർ∙ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചു പൊലീസിന്റെ പരിശോധനയിൽ 75 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പാങ്ങ് സൗത്ത് സ്വദേശി ചോമയിൽ മുഹമ്മദ് അലി(35), വയനാട് വടുവഞ്ചാൽ സ്വദേശി ദിജിഭവൻ വീട്ടിൽ ദീപക് (28) എന്നിവരെയാണു ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡിലെ എസ്ഐ എൻ.റിഷാദ് അലി അറസ്റ്റ് ചെയ്തത്. ജില്ലയിൽ ഒറ്റപ്പെട്ട  ഫ്ലാറ്റുകളും വാടക ക്വാർട്ടേഴ്സുകളും കേന്ദ്രീകരിച്ചു ലഹരി വിൽപനയും ഉപയോഗവും നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി  ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു രഹസ്യവിവരം ലഭിച്ചിരുന്നു.

പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, കൊളത്തൂർ ഇൻസ്പെക്ടർ പി.സംഗീത് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണു കുറുവയിൽ വച്ച് എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്. മുഹമ്മദ് അലിയുടെ പേരിൽ പെരിന്തൽമണ്ണ, വളാഞ്ചേരി സ്റ്റേഷനുകളിൽ ലഹരിക്കേസുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ പി.പ്രശാന്ത്, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ, കെ.ദിനേഷ്, കെ.പ്രഭുൽ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.

English Summary:

In a swift operation targeting illegal drug activity, Kolathur police raided rented accommodations, resulting in the arrest of two individuals and the seizure of 75 grams of MDMA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com