ADVERTISEMENT

കുറ്റിപ്പുറം ∙ ശബരിമല തീർഥാടന കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കുറ്റിപ്പുറം മിനിപമ്പയെ ഈ വർഷവും അധികൃതർ അവഗണിക്കുന്നു. മണ്ഡലകാലം ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 6 ദിവസമാണ്. 16നാണ് വൃശ്ചികം ഒന്ന്. 14 മുതൽ മിനിപമ്പ വഴി തീർഥാടകർ കടന്നുപോകും. ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ മിനിപമ്പയെ കഴിഞ്ഞ 4 വർഷമായി ജില്ലാ ഭരണകൂടം അവഗണിക്കുകയാണ്. 

1. മിനിപമ്പയിലെ പ്രധാന കുളിക്കടവ് വൃത്തിഹീനമായ നിലയിൽ. തകർന്നുകിടക്കുന്ന മുന്നറിയിപ്പ് ബോർഡുകളും കാണാം. 2. മിനിപമ്പ ഇടത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്ത് തുരുമ്പെടുത്തു നശിക്കുന്ന രക്ഷാ ബോട്ടുകൾ. ഇതിനു സമീപത്തെ ബങ്കുകളും നാശത്തിന്റെ വക്കിലാണ്. 3. മിനിപമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ പകുതിഭാഗം മണലും പുല്ലും മൂടിയ നിലയിൽ. ഈവർഷം പുഴ നിറഞ്ഞൊഴുകിയപ്പോൾ അടിഞ്ഞുകൂടിയ മണൽ ഇതുവരെ നീക്കം ചെയ്തിട്ടില്ല.

തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നും കഴിഞ്ഞ വർഷങ്ങളിൽ ഒരുക്കിയിരുന്നില്ല. കോടികൾ ചെലവിട്ട് നിർമിച്ച മിനിപമ്പ തീർഥാടന ടൂറിസം പദ്ധതിയാണ് അവഗണനയിൽ നശിക്കുന്നത്. പൊലീസ് മുതൽ ആരോഗ്യവകുപ്പുവരെയുള്ള സർക്കാരിന്റെ വിവിധ വകുപ്പുകൾ രണ്ടരമാസക്കാലം മുഴുവൻ സമയവും സേവനം അനുഷ്ടിച്ചിരുന്ന പ്രധാന ഇടത്താവളമാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നത്.

English Summary:

As the Sabarimala pilgrimage season nears, the Kuttippuram Minipamba, a vital stopover for devotees, faces neglect from authorities for the fourth year running.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com