ADVERTISEMENT

അങ്ങാടിപ്പുറം ∙ സ്കൂൾ ഒളിംപിക്സ് ഗെയിംസിന്റെ‌ ഭാഗമായി സമാപിച്ച സംസ്ഥാന നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം വർഷവും മലപ്പുറത്തിന് കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെ തോൽപിച്ചാണ് മലപ്പുറം ജേതാക്കളായത്  (സ്കോർ: 26-25). പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ബി.കാർത്തികേയൻ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി.

എയ്ഞ്ചലോ കെ.തോമസ് (ക്യാപ്റ്റൻ), ആൽഡ്രിൻ ബെന്നി, സനയ് റെന്നിച്ചൻ, നോയൽ, പി.ബി.കാർത്തികേയൻ, കെ.ജെ.ആൽബിൻ, സി.വരുൺ ദേവ് (എല്ലാവരും പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ), അക്ഷയ് അജിത്ത്, കെ.മുഹമ്മദ് ഷിബിൻ, എം.മർവാൻ, ജി.അനുഗർഷ്, പി.കെ.രാഹുൽദാസ് (എല്ലാവരും ചുങ്കത്തറ മാർത്തോമ്മാ എച്ച്എസ്എസ്) എന്നിവർ മലപ്പുറത്തിനായി കളത്തിലിറങ്ങി. കെ.എ.അഖിൽ സേവ്യർ, അഖിൽ ആന്റ‌ണി എന്നിവർ പരിശീലകരും കെ.എസ്.സിബി, നിധിൻ റെജി, റീനിൽ ജോസ്, വിസ്മയ എന്നിവർ ടീം മാനേജർമാരുമാണ്.

English Summary:

Malappuram's boys' netball team has emerged victorious at the State Netball Championship held as part of the School Olympics Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com