മലപ്പുറം ജില്ലയിൽ ഇന്ന് (14-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ നേത്ര പരിശോധനാ ക്യാംപ് ഇന്നുമുതൽ തിരൂരിൽ: തിരൂർ ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മലയാള മനോരമയും തിരൂർ പൂങ്ങോട്ടുകുളത്തുള്ള ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയും ചേർന്ന് വായനക്കാർക്കായി സൗജന്യ നേത്ര പരിശോധനാ പാക്കേജ് ഒരുക്കി. ഡോക്ടർ കൺസൽറ്റേഷൻ, ബ്ലഡ് ഷുഗർ ടെസ്‌റ്റ്, ഫ്രീ ഡയബറ്റിക് സ്ക്രീനിങ്, വിഷൻ ചെക്കപ്, ഫണ്ടസ് ഫോട്ടോ, ഡയലേറ്റഡ് ഫണ്ടസ് എന്നിവ അടങ്ങിയ 1500 രൂപ വില വരുന്ന പാക്കേജ് സൗജന്യമായി ചെയ്യാം. ആദ്യം റജിസ്‌റ്റർ ചെയ്യുന്ന 500 പേർക്കാണു നേത്ര പരിശോധനാ പാക്കേജിൽ പങ്കെടുക്കാനവസരം. ഇന്നു മുതൽ ഡിസംബർ 15 വരെയുള്ള ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. നേത്ര പരിശോധനാ പാക്കേജിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് ആരോഗ്യവും ആരോഗ്യ വിവരങ്ങൾ അടങ്ങിയ 2025ലെ ഡയറിയും (730 രൂപ വില വരുന്നത്) ലഭിക്കും. ക്യാംപിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും: 9633779955
സംസ്ഥാന ജൂനിയർ ടെന്നിക്കോയ് ചാംപ്യൻഷിപ് 16 മുതൽ
മഞ്ചേരി∙ സംസ്ഥാന ജൂനിയർ ടെന്നിക്കോയ് ചാംപ്യൻഷിപ് 16നും 17നും എളങ്കൂർ പിഎംഎസ്എഎച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടക്കും. കേരള ടെന്നിക്കോയ് അസോസിയേഷന്റെയും ജില്ലാ ടെന്നിക്കോയ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് മത്സരം.14 ജില്ലകളിൽ നിന്ന് 200 കായിക താരങ്ങളും 50 ഒഫിഷ്യൽസും പങ്കെടുക്കും. സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾ വിഭാഗങ്ങളിലാണ് മത്സരം. ചാംപ്യൻഷിപ്പിൽ നിന്ന് ഈ വർഷത്തെ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന ടീമിനെ തിരഞ്ഞെടുക്കും. 16ന് 9.30ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും. ടെന്നിക്കോയ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.മധു ആധ്യക്ഷ്യം വഹിക്കും.
17ന് 5ന് സമാപന സമ്മേളനം കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾക്കു താമസം, ഭക്ഷണം എന്നിവ സംഘാടക സമിതി ഒരുക്കിയെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എ.ശ്രീകുമാർ, പ്രിൻസിപ്പൽ കെ.ബേബി ഗിരിജ, കെ.ഷബില, ഇ.ടി.അബ്ദുൽ മജീദ്, പി.എം.അശ്വിനി എന്നിവർ പറഞ്ഞു.
സൗജന്യ യോഗ പരിശീലനം ഇന്നു മുതൽ
പെരിന്തൽമണ്ണ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ഓയിസ്‌ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെയും പ്രമേഹം–പ്രമേഹജന്യ ഉപദ്രവങ്ങളെയും നിയന്ത്രിക്കുന്നതിനായി 15 ദിവസത്തെ സൗജന്യ ഊർജിത യോഗ പരിശീലനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വിഷരഹിത ഭക്ഷണ ശീലം വളർത്തിയെടുക്കാൻ ഓരോ വീട്ടിലും പച്ചക്കറി തോട്ടം വച്ചു പിടിപ്പിക്കും. ഇന്ന് രാവിലെ 6.30 മുതൽ അമൃതം യോഗ ഹാളിലാണ് പരിശീലന പരിപാടിയുടെ തുടക്കമെന്ന് ഓയിസ്‌ക പ്രസിഡന്റ് വേലായുധൻ പുത്തൂർ അറിയിച്ചു. ഫോൺ: 9495242698.
ജില്ലാതല ആർച്ചറി സെലക്‌ഷൻ 16 ന്
പെരിന്തൽമണ്ണ∙ ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാതല ആർച്ചറി സെലക്‌ഷൻ 16 ന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ക്യാംപസ് സെൻട്രൽ സ്കൂൾ മൈതാനത്ത് നടക്കും. ഇന്ത്യൻ റൗണ്ട്, റിക്കവർ, കോംപൗണ്ട് എന്നീ വിഭാഗങ്ങളിൽ അണ്ടർ 10, അണ്ടർ 13, മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് സെലക്‌ക്ഷൻ നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9946302346.
ഓറിയന്റേഷൻ ക്ലാസ്
∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രമായി റജിസ്റ്റർ ചെയ്ത പ്ലസ് ടു ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 16ന് 9.30ന് തുടങ്ങും.
∙ പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി റജിസ്റ്റർ ചെയ്ത പ്ലസ് വൺ (2024–26), പ്ലസ് ടു (2023–25) വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ 16ന് രാവിലെ 9ന് തുടങ്ങും. മെമ്മോ കാർഡുമായി ഹാജരാകണം.
അറിയിപ്പ്
പട്ടിക്കാട് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ ഗെസ്റ്റ് എച്ച്എസ്എസ്ടി കെമിസ്ട്രി ( ജൂനിയർ ) അഭിമുഖം നാളെ രാവിലെ 10 ന്. 9961422132.
കാര ഗവ. എൽപിസ്കൂളിൽ ദിവസ വേതനടിസ്ഥാനത്തിൽ അറബിക് അധ്യാപക ( ഫുൾ ടൈം ) ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക്.
പ്ലസ് വൺ, പ്ലസ്ടു ഓപ്പൺ സ്കൂൾ കുട്ടികളുടെ സമ്പർക്ക ക്ലാസുകൾ 16ന് രാവിലെ 9.30 മുതൽ 12.30 വരെ മലപ്പുറം കോട്ടപ്പടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.