മനുഷ്യക്കടത്ത്: മലപ്പുറം സ്വദേശിയായ യുവതി അറസ്റ്റിൽ
Mail This Article
×
ഓച്ചിറ (കൊല്ലം) ∙ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്‌ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്‌ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു. ഓൺലൈനിൽ തട്ടിപ്പ് നടത്തുന്ന കേന്ദ്രത്തിൽ എത്തിച്ച യുവാവിന് ഓൺലൈൻ തട്ടിപ്പ് ജോലിയും വലിയ ടാർഗറ്റുമാണ് നൽകിയത്. തുടർന്ന്് ടാർഗറ്റ് പുർത്തിയാകാത്തതിനെ തുടർന്ന് യുവാവിനെ ഏജന്റുമാർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
English Summary:
A young man from Kerala fell victim to a job scam that led to his trafficking to Cambodia. This article details the arrest of the accused and highlights the dangers of online job offers and the horrifying reality of human trafficking.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.