മലപ്പുറം ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
എൻജിഒ യൂണിയൻ ജില്ലാ കായിക മേള
മലപ്പുറം∙ സംസ്ഥാന ജീവനക്കാർക്കു വേണ്ടി എൻജിഒ യൂണിയൻ നടത്തുന്ന ജില്ലാ കായിക മേള ഡിസംബർ എട്ടിനു മലപ്പുറം എംഎസ്പി എൽപി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9ന് ആരംഭിക്കും. 40 വയസ്സ് വരെ സീനിയർ, 50 വയസ്സു വരെ സൂപ്പർ സീനിയർ, 50 വയസ്സിനു മുകളിൽ മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി 12 ഇനങ്ങളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരങ്ങൾ നടത്തും. ഓട്ടം, റിലേ, ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ്, ഡിസ്കസ്, ഷോട്പുട്, ജാവലിൻ എന്നിവയാണു മത്സര ഇനങ്ങൾ. പങ്കെടുക്കുന്നവർക്കു 30 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9447394391, 9497348962
സിറ്റി പോളി ക്ലിനിക്കിൽ സൗജന്യ പ്രമേഹ പരിശോധനാ ക്യാംപ്
കോട്ടയ്ക്കൽ ∙ ലോക പ്രമേഹദിനത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ സിറ്റി പോളി ക്ലിനിക് ആൻഡ് ഡയബറ്റിക് സെന്ററിൽ സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹ പരിശോധനാ ക്യാംപ് ഇന്നും നാളെയും നടക്കും. പി.എസ്.മുഹമ്മദ് ഹൈസൂം നേതൃത്വം നൽകുന്ന ക്യാംപിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 7736416633, 7797700700.
മഞ്ചേരി പ്രശാന്തിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
മഞ്ചേരി ∙ പ്രശാന്തി ആശുപത്രിയിൽ നാളെ രാവിലെ 10 മുതൽ ഒന്ന് വരെ സൗജന്യ ആസ്മ, അലർജി, സിഒപിഡി ക്യാംപ് നടക്കും. പൾമനോളജി വിഭാഗം മേധാവി ഡോ. അമല ബെന്നി നേതൃത്വം നൽകും. ക്യാംപിൽനിന്നു നിർദേശിക്കപ്പെടുന്നവർക്ക് 800 രൂപയുടെ സ്പൈറോമെട്രി പരിശോധന സൗജന്യമായിരിക്കുമെന്ന് എംഡി ഡോ. എം.സി.ജോയി അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണു പങ്കെടുക്കാൻ അവസരമെന്ന് മാനേജർ ഷാജു ചിറയത്ത് പറഞ്ഞു. 9400372309, 0483 – 2805500.
തൃക്കാർത്തിക ആഘോഷം
എടപ്പാൾ ∙ കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ നാളെ തൃക്കാർത്തിക ആഘോഷം നടക്കും. സ്വാമിനി അതുല്യാമൃത പ്രാണയുടെ കാർമികത്വത്തിൽ ലളിതാ സഹസ്രനാമ അർച്ചന, ദേവീമഹാത്മ്യ പാരായണം, സത്‌സംഘം, ഭജന എന്നിവ ഉണ്ടാകും. പ്രസാദ ഊട്ടും ഉണ്ടായിരിക്കും.
അയ്യപ്പൻ വിളക്ക്
തവനൂർ ∙ വെള്ളാഞ്ചേരി നാടഞ്ചേരി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കും പ്രസാദ ഊട്ടും നാളെ നടക്കും. 12ന് പ്രസാദഊട്ടും വൈകിട്ട് 3ന് വെള്ളാഞ്ചേരി കരിമ്പിയൻ കാവ് ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പും നടക്കും. 17ന് പുലർച്ചെ അഞ്ചോടെ സമാപനമാകും.
മണ്ഡലപൂജ
പൊന്നാനി ∙ കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല പൂജകളും ഭജനയും നാളെ തുടങ്ങും. ദിവസവും വൈകിട്ട് 7 മുതൽ ഭജനയുണ്ടാകും. വിശേഷാൽ പൂജകൾക്കു ചന്ദനവേലിമന പരമേശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും. 28നു പ്രത്യേക ചുറ്റുവിളക്കും ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.