ADVERTISEMENT

കുറ്റിപ്പുറം ∙ നാട്ടുകാരെ വെല്ലുവിളിച്ച് ടൗണിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടി. സംഘർഷത്തിൽ ബസ് സ്റ്റാൻഡിലെ ചായക്കടയുടെ ചില്ല് തകർന്നു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു കുറ്റിപ്പുറത്തെ 2 സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം ഉണ്ടായത്. സംഘർഷത്തിനിടെ ചായക്കടയിലെ പലഹാരങ്ങൾ നിറച്ച അലമാരയുടെ ചില്ല് തകർന്നു.

നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് എത്തിയതോടെ വിദ്യാർഥികൾ ഓടിമാറി. കുറ്റിപ്പുറം ടൗണിൽ സ്കൂൾ വിദ്യാർഥികൾ ഏറ്റുമുട്ടുന്നത് തുടർക്കഥയായിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും ഇടപെടുന്നില്ല. ആഴ്ചകൾക്ക് മുൻപ് സംഘട്ടനമുണ്ടായപ്പോൾ തടയാൻ ശ്രമിച്ച നാട്ടുകാരോടു പോക്സോ കേസിൽ കുടുക്കും എന്നാണു ചില വിദ്യാർഥികൾ പറഞ്ഞത്. ഇതോടെ നാട്ടുകാർ പിൻമാറുകയായിരുന്നു.

English Summary:

Kuttippuram, Kerala, witnesses another alarming incident of school student violence, raising concerns about public safety and the lack of intervention from school authorities and parents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com