കായിക പ്രേമികൾക്ക് ഹരംപകർന്ന് സൗഹൃദ ഫുട്ബോൾ
Mail This Article
പെരിന്തൽമണ്ണ ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ നെഹ്‌റു സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം കായിക പ്രേമികൾക്ക് ഹരം പകർന്നു.നഗരസഭാധ്യക്ഷൻ പി.ഷാജി, പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള നഗരസഭാ–ജില്ലാ ആശുപത്രി ടീമും യുവ ഡോക്‌ടർമാർ നേതൃത്വം നൽകിയ ഐഎംഎ ടീമും തമ്മിലായിരുന്നു മത്സരം. ഡോ.ഷാജി അബ്‌ദുൽ ഗഫൂർ മത്സരം ഫ്ലാഗ്ഓഫ് ചെയ്‌തു. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി നഗരസഭാ ടീം ജേതാക്കളായി.
പെരിന്തൽമണ്ണ ഐഎംഎ, ടൗൺ ലയൺസ് ക്ലബ്, ജില്ലാ ആശുപത്രി, സോഴ്‌സ് ഓഫ് പെരിന്തൽമണ്ണ എന്നിവ ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.ഇതോടൊപ്പം ജീവിത ശൈലീ രോഗത്തിനെതിരെ കൂട്ട നടത്തവും ബോധവൽക്കരണ സെമിനാറും സൗജന്യ പ്രമേഹ പരിശോധനാ ക്യാംപും നടത്തി. കൂട്ടനടത്തം ഐഎംഎ പ്രസിഡന്റ് ഡോ.സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു. നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ദിനാചരണ പരിപാടി ഡോ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ആശുപത്രി ആർഎംഒ ഡോ.ദീപക് കെ.വ്യാസ് ആധ്യക്ഷ്യം വഹിച്ചു.
നഗരസഭാധ്യക്ഷൻ പി.ഷാജി, ജില്ലാ മാസ് മീഡിയ ഓഫിസർ പി.എം.ഫസൽ, ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് സി.എ.സുനിൽകുമാർ, ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡോ.നയീമു റഹിമാൻ, പച്ചീരി ഫാറൂഖ്, ഡോ.ഷാജി അബ്‌ദുൽ ഗഫൂർ, ഡോ.കൊച്ചു എസ്.മണി, ഡോ.നിലാർ മുഹമ്മദ്, ബെന്നി തോമസ്, കെ.സി.ഇസ്‌മായിൽ, കെ.എസ്.രമേഷ്, ആർഎംഒ ഡോ.ദീപക്, ഡോ.ഷംജിത്, കെ.ആർ.രവി, പത്മനാഭൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർ സെന്തിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.