ADVERTISEMENT

പെരിന്തൽമണ്ണ∙ പൊന്ന്യാകുർശിയിൽ റോഡിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.  കിഴിശ്ശേരി മണ്ണിൽ ഷഫീഖിന്റെ കാറാണ് കത്തിനശിച്ചത്.  കാർ നിർത്തി സമീപത്തെ പള്ളിയിലേക്ക് നമസ്കാരത്തിനായി പോയതായിരുന്നു. ഈ സമയം ബോണറ്റിനുള്ളിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പെരിന്തൽമണ്ണ ഫയർ അസി. സ്‌റ്റേഷൻ ഓഫിസർ പി.നാസറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ കെ.സജിത്ത്, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ രാമദാസ്, സുജിത്ത്, ഹർഷാദ്, ഡ്രൈവർമാരായ പ്രശാന്ത്, നസീർ, ഹോംഗാർഡുമാരായ ശിവദാസ്, സുബ്രഹ്‌മണ്യൻ എന്നിവരുൾപ്പെട്ട സംഘം എത്തിയാണ്   തീയണച്ചത്. കാറിന്റെ മുൻഭാഗവും സീറ്റുകളും പാടേ കത്തി നശിച്ചു. ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു നിഗമനം.

English Summary:

A car parked in Ponnyakurshi, Perinthalmanna caught fire and was completely destroyed early yesterday morning. The owner, Shafeeq, had parked near a mosque to attend prayers when the fire broke out. The incident highlights the importance of car safety and fire prevention measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com