സുഹൃത്തിന്റെ വീട്ടിൽ യുവാവിന്റെ മരണം: കേസെടുത്തു
Mail This Article
×
കൊണ്ടോട്ടി ∙ ഐക്കരപ്പടി വൈദ്യരങ്ങാടിയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നെടിയിരുപ്പ് പനക്കപ്പറമ്പ് വൈത്തലപ്പറമ്പ് പരേതനായ അബ്ദുറഹിമാന്റെ മകൻ ഉമറുൽ ഫാറൂഖ് (30) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ മുറിക്കുള്ളിൽ തളർന്നുവീണ ഉമറുൽ ഫാറൂഖിനെ സുഹൃത്തുക്കൾ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു പരിശോധനാ റിപ്പോർട്ടുകളും ലഭിക്കേണ്ടതുണ്ടെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി.എം.ഷമീർ പറഞ്ഞു.
English Summary:
A young man from Nediyirupp, Umarul Farooq, was found dead under mysterious circumstances at his friend's house in Kondotty's Aikkarappady Vaidyarangadi. The police have registered a case of unnatural death and are investigating the incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.