ആരോഗ്യസ്ഥാപനങ്ങളിൽ പരിശോധന; ക്ലിനിക്കും മസാജ് സെന്ററും പൂട്ടാൻ നിർദേശം
Mail This Article
നിലമ്പൂർ∙ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. നഗരപരിധിയിലെ 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു. സ്ഥാപനങ്ങൾ അണുമുക്തമാണെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. മൂലക്കുരു ചികിത്സാ കേന്ദ്രമായ നിലമ്പൂരിലെ രാജീവ് ക്ലിനിക്, ചന്തക്കുന്ന് ഫാത്തിമഗിരി റോഡിൽ ആയുർവേദ ചികിത്സാകേന്ദ്രത്തിലെ മസാജ് സെന്റർ എന്നിവയാണ് പൂട്ടാൻ നിർദേശം നൽകിയത്. ക്ലിനിക്കിന് ലൈസൻസ്, ഡോക്ടർമാർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ ഇല്ല.
മസാജ് സെന്ററിന്ലൈസൻസ് ഉണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ഹാജരാക്കിയില്ല. സ്വകാര്യ ആശുപത്രി, മർമചികിത്സാലയം എന്നിവ പരിശോധിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. പി.ഷിനാസ് ബാബു, ആർഎംഒ ഡോ. കെ.കെ.പ്രവീണ, എച്ച്ഐ പി.അഞ്ജലി, നിലമ്പൂർ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. എ.പി.ജി.ജോ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ട് ഡിഎംഒയ്ക്ക്നൽകും. ലാബുകളിൽ ഉൾപ്പെടെ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.