ADVERTISEMENT

തിരൂർ ∙ ആക്ട് തിരൂരിന്റെ ഈ വർഷത്തെ ആക്ട് പുരസ്കാരം (10,001 രൂപ) നടൻ ടി.ജി.രവിക്ക് മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ.സുഷമ സമ്മാനിച്ചു. ആക്ട് തിരൂർ വൈസ് പ്രസിഡന്റ് വിക്രമകുമാർ മുല്ലശ്ശേരി ആധ്യക്ഷ്യം വഹിച്ചു. വഞ്ഞേരി സരസ്വതി അന്തർജനം, ഫാത്തിമത്ത് സജ്ന, ഡോ. എം.എൻ.അബ്ദുറഹിമാൻ, എസ്.ത്യാഗരാജൻ, മനോജ് ജോസ്, എം.കെ.അനിൽ കുമാർ, ജയകൃഷ്ണൻ ഉള്ളാട്ടിൽ, ജലീൽ മയൂര, പി.സുനിൽ കുമാർ, കലാമണ്ഡലം ശ്രീലത, സന്തോഷ് മേനോൻ, നാജിറ അഷ്റഫ്, ജെ.രാജ്മോഹൻ, പി.ശശിധരൻ, കരീം മേച്ചേരി എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് നാടകമേളയിൽ വടകര വരദയുടെ സത്യമംഗലം ജംക‍്ഷൻ എന്ന നാടകം അരങ്ങേറി. ശ്രീനന്ദന തിരുവനന്തപുരത്തിന്റെ യാനം ആണ് ഇന്നത്തെ നാടകം. ഇതോടെ നാടകമേളയിലെ അഖില കേരള പ്രഫഷനൽ നാടക മത്സരം സമാപിക്കും. നാളെ മേളയുടെ സമാപനം എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജനാർദനൻ പേരാമ്പ്ര, വി.പത്മനാഭൻ, കെ.എസ്.ആന്റോ, മാത്യു വർഗീസ്, കെ.പി.പ്രശാന്ത് എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകം അവതരിപ്പിക്കും.

English Summary:

Renowned actor T.G. Ravi was bestowed with the Act Tirur Award in recognition of his contributions to Malayalam cinema. The award, comprising ₹10,001, was presented by Malayalam University Vice Chancellor Dr. L. Sushama at a special function.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com