കലക്‌ഷൻ ഏജന്റിനെ അപായപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Mail This Article
×
മഞ്ചേരി∙ ബൈക്ക് തടഞ്ഞുനിർത്തി കലക്‌ഷൻ ഏജന്റിനെ അപായപ്പെടുത്താനും പണം തട്ടിപ്പറിക്കാനും ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പരിയാരം സി പൊയിൽ സജീവനെ(43) ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വള്ളുവമ്പ്രം ഫർണിച്ചർ കടയിലെ കലക്‌ഷൻ ഏജന്റായ വള്ളുവമ്പ്രം അഷ്റഫിന്റെ പരാതിയിലാണു കേസ്.
കഴിഞ്ഞ ശനി രാവിലെ ജസീല ജംക്‌ഷനിലാണു സംഭവം. ബൈക്കിലെത്തിയ പ്രതിയും മറ്റൊരാളും അഷ്റഫിനെ തടഞ്ഞുനിർത്തുകയും പണം തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. നാട്ടുകാർ ഇടപെടുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. കൂട്ടുപ്രതി ഓടിക്കളഞ്ഞു. ക്വട്ടേഷൻ സംഘമാണോ എന്നു പൊലീസ് അന്വേഷിക്കുന്നു. സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
English Summary:
A man from Taliparamba has been arrested in Manjeri for allegedly attempting to kill and rob a collection agent after stopping his bike. The accused, identified as Sajeevan, has been remanded to custody.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.