സ്കൂട്ടറിൽ പന്നി ഇടിച്ചു മറിഞ്ഞ് പൊതുപ്രവർത്തകന് പരുക്ക്
Mail This Article
×
കരുളായി∙ ശല്യക്കാരായ കാട്ടുപന്നികളെ സൗജന്യമായി വെടിവച്ചു കൊന്നു കർഷകർക്കു സഹായിയായ പൊതുപ്രവർത്തകനു പന്നി സ്കൂട്ടറിൽ ഇടിച്ചു പരുക്കേറ്റു. കരുളായി പാലിയേറ്റീവ് കെയർ ക്ലിനിക് ട്രഷററും മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ആയ മുണ്ടോടൻ അബ്ദുൽ കബീറിനെ (55) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിക്കലെ വീട്ടിൽനിന്നു മക്കളെ സ്കൂട്ടറിൽ കൊണ്ടുപോകവേ 16ന് രാത്രി കരുളായി അങ്ങാടിയിൽ മാവേലി സ്റ്റാേറിനു സമീപമാണ് അപകടം. കബീറിന് ഇടതുകാലിൽ എല്ലിനു പൊട്ടലും ഉണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബുവാണു കബീറിനെ ആശുപത്രിയിൽ എത്തിച്ചത്.
English Summary:
Abdul Kabir, a dedicated social worker from Karulayi, India, was injured in a scooter accident involving a wild boar. Kabir is known for his selfless work in helping farmers by managing the wild boar population.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.