മേലേ പാന്തറയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
Mail This Article
×
കരുവാരകുണ്ട്∙ മേലേ പാന്തറ, കണ്ണത്ത് മലവാരത്തു കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരാഴ്ചയായി പ്രദേശത്തു തമ്പടിച്ച കാട്ടാനകൾ കമുക്, വാഴ, തെങ്ങ്, ജാതി തുടങ്ങിയവയാണു നശിപ്പിച്ചത്. കാരടി മൊയ്തീൻ, മകൻ ഉമർ ഫാറൂഖ്, വെട്ടൻ യൂസഫ് എന്നിവർക്കാണു കൂടുതൽ നഷ്ടമുണ്ടായത്. 2 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്നു യൂസഫ് പറഞ്ഞു. ആർത്തലക്കുന്നിൽനിന്നാണു കാട്ടാനക്കൂട്ടം പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ പുലർച്ചെയാണു സംഭവം.
ഒരാഴ്ച മുൻപ് ഒറ്റയാനും കൃഷിയിടത്തിൽ ഇറങ്ങി ഭീതി പരത്തിയിരുന്നു. മൊയ്തീന്റെ കൃഷിയിടത്തിലെ തേനീച്ചപ്പെട്ടികളും തകർത്തിട്ടുണ്ട്. സൗരോർജവേലി നശിപ്പിച്ചാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്. കാട്ടാനകളെ തുരത്താൻ നടപടിയെടുക്കണമെന്നാണു കർഷകരുടെ ആവശ്യം.
English Summary:
A herd of wild elephants has caused significant damage to crops in Karuvarakundu, Kerala. Farmers, including Karadi Moideen and Vettan Yusuf, suffered heavy losses. The elephants, believed to have come from Arthalakunnu forest, destroyed coconut, banana, areca nut, and nutmeg crops. Residents are demanding immediate intervention to drive away the elephants and prevent further destruction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.