ചാലിയാർ കടന്ന് ആനയിറങ്ങാൻ തുടങ്ങി; ആനഭീതിയിൽ മുണ്ടേരി
Mail This Article
എടക്കര ∙ മുണ്ടേരിയിൽ ചാലിയാർ കടന്ന് ആനയിറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കാടിറങ്ങുന്ന ആനകൾ ചാലിയാറിന്റെ ഇരുട്ടുകുത്തി, മാളകം, മുക്കം, ശാന്തിഗ്രാം കടവുകളിലൂടെയാണ് ചാലിയാർ കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനു പുറമേ വീടുകളുടെ മുറ്റത്തെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്പിട്ടാൻപ്പൊട്ടിയിലെ 3 വീടുകളുടെ മുറ്റത്ത് ആനക്കൂട്ടം മണിക്കൂറുകൾ ഭീതി സൃഷ്ടിച്ചാണ് മടങ്ങിയത്.
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനുള്ളിൽ 6 ആനകളടങ്ങുന്ന കൂട്ടം തമ്പടിച്ചിട്ടുണ്ട്. പകൽ സമയത്ത് ജോലിക്കിടയിൽ തൊഴിലാളികൾ ആനക്കൂട്ടത്തിനു മുന്നിൽപ്പെടുന്നത് പതിവായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മുണ്ടേരി ഭാഗത്ത് നിന്നു അപ്രത്യക്ഷമായിരുന്ന ആനക്കൂട്ടം കഴിഞ്ഞ ദിവസങ്ങളിലയാണ് തിരിച്ചെത്തിയത്.