ADVERTISEMENT

വളാഞ്ചേരി ∙ സികെ പാറ കുറ്റിച്ചോലക്കുളമ്പ് റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. എടയൂർ പഞ്ചായത്തിലെ 19–ാം വാർഡിലുള്ള ഈ ഗ്രാമീണപാത ജലവിതരണ പദ്ധതിയുടെ കുഴലുകളിടാൻ വെട്ടിക്കീറിയിരുന്നു. പിന്നീട് നവീകരണം നടന്നില്ല.മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. കാൽനടയാത്രയും പറ്റാത്ത സ്ഥിതിയുമായി. നൂറിലധികം കുടുംബങ്ങളുടെ യാത്രാമാർഗം ഇതോടെ ദുരിതപൂർണമായി.ഇതേത്തുടർന്നാണ് പ്രദേശവാസികൾ റോഡ് നന്നാക്കാൻ മുന്നിട്ടിറങ്ങിയത്. കരിങ്കൽമടയിൽ നിന്നുള്ള പാറപ്പൊടിയും ചീളുകളും നിറച്ച് റോഡ് താൽക്കാലികമായി യാത്രായോഗ്യമാക്കുകയായിരുന്നു.

English Summary:

In a heartwarming display of community spirit, residents of S.K. Para - Kutticholakkulm Road in Valanchery, Kerala, came together to repair their road that was damaged during a water supply project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com