ADVERTISEMENT

പാണ്ടിക്കാട്  ∙ ജംക്‌ഷനിൽ സന്ധ്യ മയങ്ങിയാൽ ഗതാഗതക്കുരുക്കു പതിവാകുന്നു. മിക്ക ദിവസവും മണിക്കൂറോളമാണ് ടൗൺ ഗതാഗത കുരുക്കിൽ അമരുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ തുടങ്ങിയ കുരുക്ക് ഏഴരയായിട്ടും അയഞ്ഞിട്ടില്ല. ഒരു നിയന്ത്രണവുമില്ലാതെ വരുന്ന വാഹനങ്ങൾ ജംക്‌ഷനിലെത്തി നിശ്ചലമാവുകയാണ്. ഒരു മിനിറ്റു കൊണ്ടു നാലു റോഡിലും വാഹനങ്ങളുടെ നീണ്ട വരിയാകും. ലക്ഷങ്ങൾ മുടക്കി ജംക്‌ഷനിൽ സ്ഥാപിച്ച സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതാണ് പ്രധാന കാരണം. മൂന്നു വർഷമായി സിഗ്‌നൽ ലൈറ്റുകൾ കണ്ണടച്ചിരിക്കയാണ്.

പരാതിയും പ്രതിഷേധവും ഉയരുന്നുണ്ടങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. ലൈറ്റുകൾ സ്ഥാപിച്ച സമയത്ത് പഞ്ചായത്തും പൊലീസും സംഘടനാ പ്രതിനിധികളും ചേർന്നുള്ള ട്രാഫിക് ക്രമീകരണ സമിതിയുണ്ടായിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരാനായിരുന്നു തീരുമാനം. ഇപ്പോൾ ഇക്കാര്യത്തിൽ അവർക്കും താൽപര്യമില്ല. ടൗണിൽ സ്വകാര്യ ബസുകളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. 

English Summary:

The bustling town of Pandikkad is facing a recurring nightmare: severe traffic jams every evening. With malfunctioning signal lights at its heart, the town's main junction becomes a bottleneck, causing frustration and delays for commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com