ADVERTISEMENT

മുംബൈ ∙ ജനുവരി അവസാനത്തോടടുത്തിട്ടും സംസ്ഥാനത്തു ശൈത്യമൊഴിയുന്നില്ല. മുംബൈ, പുണെ, നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. മിക്കവരും കമ്പിളി വസ്ത്രങ്ങൾ ധരിച്ചാണ് ജോലിക്കിറങ്ങുന്നത്. നാസിക്കിൽ ഇന്നലെ കുറഞ്ഞ താപനില 8.6 ഡിഗ്രി സെൽഷ്യസ് വരെയായി.

പുണെയിലെ ചില മേഖലകളിൽ കുറഞ്ഞ താപനില 9.7 ഡിഗ്രിയായിരുന്നു. മുംബൈയിലും കുറഞ്ഞ താപനില 14-15 ഡിഗ്രി വരെ എത്തുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൂടി ഈ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള സൂചന.  അതേസമയം കാലാവസ്ഥയിലെ മാറ്റം നാസിക്കിലെ മുന്തിരിക്കൃഷിയെയും മറ്റ് വിളകളെയും ബാധിക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com