ADVERTISEMENT

മുംബൈ∙ തീരദേശ റോഡിന്റെ മറൈൻ ലൈൻസ് മുതൽ വർളി വരെയുള്ള ആദ്യഘട്ടപാതയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് തയാറെക്കുന്നതിനിടെ രണ്ടാംഘട്ടത്തിനുള്ള നിർമാണത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.18000 കോടി രൂപയുടേതാണ് രണ്ടാം ഘട്ട പദ്ധതി. വെർസോവയെ മുംബൈയുടെ വടക്കേയറ്റത്തുള്ള ദഹിസറുമായി ബന്ധിപ്പിക്കുന്ന പാതയാണ് രണ്ടാം ഘട്ടത്തിലുള്ളത്. മറൈൻലൈൻസിൽ നിന്നു കാന്തിവ്‌ലിവരെയുള്ള  29.2 കിലോമീറ്റർ ഒന്നാംഘട്ടപാതയിൽ മറൈൻലൈൻസ് മുതൽ വർളി സീലിങ്ക് വരെയുള്ള 10.58 കിലോമീറ്റർ ഭാഗമാണ് ഇൗ മാസം 19ന് ഭാഗികമായി തുറക്കുന്നത്. ബിഎംസിയാണ് നിർമിക്കുന്നത്. അതിന്റെ തുടർച്ചയായി കാന്തിവ്‌ലി വരെയുള്ള പാതയുടെ നിർമാണച്ചുമതല  മുംബൈ മെട്രോപൊളിറ്റൻ റീജൻ ഡവലപ്‌മെന്റ് അതോറിറ്റിക്കാണ് (എംഎംആർഡിഎ).

ദഹിസർ–വെർസോവ ഭാഗത്തിന്റെ നിർമാണത്തിനുള്ള കരാർ നാല് കമ്പനികൾക്കാണ് നൽകിയത്. ഒരേസമയം നാലു കമ്പനികൾ മേഖല തിരിച്ചു നിർമാണം നടത്തുകയും തുടർന്ന് അവ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈയുടെ പശ്ചിമ മേഖലയിൽ നിന്നു ദക്ഷിണ മുംബൈയിലേക്കു യാത്ര ചെയ്യുന്നവർക്ക് വലിയ  ആശ്വാസമാകും. ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിർമാണം നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പാത പൂർണമായും ഗതാഗതയോഗ്യമാക്കാനുള്ള നടപടികളാണ് എടുത്തിരിക്കുന്നത്. പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയിലും പാതയ്ക്ക് നിർണായക സ്ഥാനമുണ്ട്.  പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാ സമയം 70% കുറയുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന ഉപഭോഗത്തിൽ 34% ലാഭമുണ്ടാകും. 

അടുത്ത ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാക്കും
മറൈൻ ലൈൻസിൽ നിന്ന് വർളി വരെയുള്ള ആദ്യഘട്ടം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാതയിൽ കടലിനടിയിലൂടെയുളള രാജ്യത്തെ ആദ്യ തുരങ്കപാതയുമുണ്ട്.  മറൈൻലൈൻസിൽ നിന്ന് വർളിയിലേക്ക് 10 മിനിറ്റ് കൊണ്ട് എത്താൻ സാധിക്കും. 84 ശതമാനം നിർമാണ പ്രവർത്തനമാണ് പൂർത്തിയായിരിക്കുന്നത്. അടുത്ത വർഷം ഡിസംബറോടെ ആദ്യഘട്ടത്തിന്റെ നിർമാണം പൂർത്തിയാകും എന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com