ബാന്ദ്ര–വർളി കടൽപാലം: ടോൾ നിരക്ക് 18% വരെ വർധന; പുതിയ നിരക്ക് നാളെ പ്രാബല്യത്തിൽ
Mail This Article
×
മുംബൈ∙ ബാന്ദ്ര–വർളി കടൽപാലത്തിലെ ടോൾ നിരക്ക് 18% വരെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ (എംഎസ്ആർഡിസി) ഉയർത്തി. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇനി കാർ–ജീപ്പ് 100 രൂപ (നിലവിൽ 85 രൂപ), മിനി ബസ്, ടെംപോ– 160 രൂപ (നിലവിൽ 135 രൂപ), 2 ആക്സിൽ ട്രക്ക്, ബസ് 210 രൂപ (നിലവിൽ 175) എന്നിങ്ങനെ നൽകണം. കുറഞ്ഞ നിരക്ക് നൂറും കൂടിയത് 210 രൂപയുമായി മാറും. 3 വർഷത്തേക്കുള്ള നിരക്ക് നാളെ പ്രാബല്യത്തിലാകും.ബിഎംസി നിർമിച്ച തീരദേശ റോഡിൽ ടോൾ ഇൗടാക്കാതിരിക്കുമ്പോഴാണ് തൊട്ടടുത്ത് ബാന്ദ്ര–വർളി സീലിങ്കിൽ നിരക്ക് വർധന. 2009ൽ ഉദ്ഘാടനം ചെയ്ത ബാന്ദ്ര–വർളി കടൽപാലം എട്ടുവരിപ്പാതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.