മുംബൈ മോണോ റെയിൽ: സർവീസ് 250 കടക്കും; 10 പുതിയ ട്രെയിനുകൾ കൂടി
Mail This Article
×
മുംബൈ∙ മുംബൈ മോണോ റെയിൽ സർവീസിന് 10 പുതിയ ട്രെയിനുകൾ കൂടി എത്തിച്ചു. പുതിയ ട്രെയിനുകൾ ഏതാനും ആഴ്ചകൾ പരീക്ഷണ സർവീസ് നടത്തിയ ശേഷമായിരിക്കും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഇതോടെ സർവീസുകളുടെ എണ്ണം വർധിക്കുമെന്ന ആശ്വാസത്തിലാണ് നഗരവാസികൾ. പ്രതിദിനം 142 സർവീസുകളാണ് ഇപ്പോഴുള്ളത്. 15 മിനിറ്റിന്റെ ഇടവേളയിൽ സർവീസുണ്ട്. 10 ട്രെയിനുകൾ കൂടി സർവീസിൽ ഉൾപ്പെടുത്തുന്നതോടെ പ്രതിദിനം 250ൽ അധികം സർവീസ് നടത്താനാകും. നാലു കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിനുകൾ. 568 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഓരോ ട്രെയിനിനും 60 കോടി രൂപയാണു വില. അത്യാധുനിക കോച്ചുകൾ, മെച്ചപ്പെട്ട സിഗ്നലിങ് സംവിധാനം എന്നിവ പുതിയ കോച്ചുകളുടെ സവിശേഷതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.