വളർത്തുപൂച്ച തുരത്തിയ കള്ളൻ അറസ്റ്റിൽ
Mail This Article
×
മുംബൈ∙ സിനിമാ നിർമാതാവും സംവിധായികയുമായ സ്വപ്ന ജോഷിയുടെ വീട്ടിൽ നിന്ന് 6000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. 22കാരനായ അനികേത് ഗൗണ്ടറാണ് പിടിയിലായത്. ഈ മാസം 25ന് പുലർച്ചെയാണ് അന്ധേരിയിലെ വീട്ടിൽ കള്ളൻ കയറിയത്. ഇയാളെ കണ്ട വളർത്തുപൂച്ച കരഞ്ഞ് വീട്ടുകാരെ വിളിച്ചുണർത്തി.
അവർ എത്തിയപ്പോഴേക്കും കയ്യിൽ കിട്ടിയ പണവുമായി ഇയാൾ കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി ഒട്ടേറെപ്പേർ എത്തി. സ്വപ്ന ജോഷിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്റർ അകലെ കപാസ്‌വാഡിയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.
English Summary:
A filmmaker in Mumbai had ₹6000 stolen from her home. However, her vigilant cat alerted her to the theft by meowing loudly.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.